• HOME
  • »
  • NEWS
  • »
  • india
  • »
  • ടെലിപ്രോംപ്റ്റര്‍ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി; ചെങ്കോട്ടയിൽ 83 മിനിറ്റ് നീണ്ട് പ്രസംഗം

ടെലിപ്രോംപ്റ്റര്‍ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി; ചെങ്കോട്ടയിൽ 83 മിനിറ്റ് നീണ്ട് പ്രസംഗം

2014ൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി എഴുതിത്തയാറാക്കിയ പ്രസംഗം ഇല്ലാതെയാണ് സംസാരിച്ചിരുന്നത്.

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തത് ടെലിപ്രോംപ്റ്റര്‍ ഒഴിവാക്കി. 83 മിനിറ്റോളം നീണ്ടു നിന്ന പ്രസംഗം നടത്തിയത് പേപ്പർ നോട്ടുകൾ ഉപയോഗിച്ചാണ്. സ്വാതന്ത്ര്യത്തിൻറെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

    2014ൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി എഴുതിത്തയാറാക്കിയ പ്രസംഗം ഇല്ലാതെയാണ് സംസാരിച്ചിരുന്നത്. തുടര്‍ച്ചയായി ഒമ്പതാം തവണയും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ചെങ്കോട്ടയിൽ സംസാരിച്ചത്.

    Also Read-Independence Day 2022 | അടുത്ത 25 വർഷങ്ങൾ നിർണായകം; വികസിത ഇന്ത്യയ്ക്കായി 5 ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി

    അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു. 2047 ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറണം. ഇത് നേടാനായി 5 ലക്ഷ്യങ്ങള്‍ നമ്മള്‍ കൈവരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പൂർണ വികസിത ഭാരതം, അടിമത്ത മനോഭാവം ഇല്ലാതാക്കും, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും, പൗരധർമ്മം പാലിക്കൽ എന്നിവയാണ് അദ്ദേഹം മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍.

    ജനാധിപത്യത്തിന്‍റെ മാതാവാണ് ഇന്ത്യ എന്ന് തെളിയിച്ചു. പുതിയദിശയിൽ നീങ്ങാനുള്ള സമയമാണിത്. 75 വർഷം നീണ്ട യാത്ര ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതായിരുന്നു. വെല്ലുകളിലും ഇന്ത്യ മുന്നേറി. ഈ ആഘോഷം ഇന്ത്യയിൽ ഒതുങ്ങുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Also Read-Independence Day 2022 | 'ഇത് ഐതിഹാസികദിനം; ഇനി പുതിയ ദിശയിൽ നീങ്ങണം'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

    76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ശ്രീനാരായണ ഗുരുവിനെയും സ്വാമി വിവേകാന്ദനും അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കളേയും അദ്ദേഹം അനുസ്മരിച്ചു.
    Published by:Jayesh Krishnan
    First published: