• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ'; മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപിന്റെ ഉറപ്പ്

ഭീകരവാദത്തിൽ മോദി പാകിസ്ഥാന് വ്യക്തമായ സന്ദേശമാണ് നല്‍കിയതെന്നും ട്രംപ്

news18-malayalam
Updated: September 24, 2019, 11:22 PM IST
'ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ'; മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപിന്റെ ഉറപ്പ്
news18
  • Share this:
ന്യൂഡൽഹി:  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ നടപ്പാക്കുമെന്ന് യു.എസ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ്. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി  നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇന്ത്യയെ ഒന്നിപ്പിച്ച മോദിയെ ആ രാഷ്ട്രത്തിന്റെ പിതാവ് എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ട്രംപ് പറഞ്ഞു.

"ഭീകരവാദത്തിൽ മോദി പാകിസ്ഥാന് വ്യക്തമായ സന്ദേശമാണ് നല്‍കിയത്. മോദിയും ഇമ്രാന്‍ഖാനും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. മികച്ച ഭരണാധികാരിയായ മോദി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും." ട്രംപ് പറഞ്ഞു.

ഹൂസ്റ്റണിലെ "ഹൗഡി മോദി"യിൽ പങ്കെടുക്കാൻ എത്തിയതിന് മോദിയും ട്രംപിന് നന്ദി പറഞ്ഞു. ട്രംപ് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. ട്രംപുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു.

ഹൂസ്റ്റനിലെ ഹൗഡി മോദി പരിപാടിയില്‍ ട്രംപിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് സമ്മാനിച്ചു.

Also Read ഇന്ത്യ-പാക് തർക്കത്തിൽ വീണ്ടും മധ്യസ്ഥത വാഗ്ദാനം ചെയ്ത് ട്രംപ്
First published: September 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍