ന്യൂഡല്‍ഹി: മൂന്നാം ഊഴത്തിന് തയ്യാറെന്ന് സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി(PM Narendra Modi). കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ വിശ്രമമില്ലെന്ന് നരേന്ദ്ര മോദി. ഗുജറാത്തിലെ ഭറൂച്ചില്‍ ഉത്കര്‍ഷ് സമറോ പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
'ഒരിക്കല്‍ ഞാനൊരു മുതിര്‍ന്ന നേതാവിനെ കണ്ടു. രാഷ്ട്രീയപരമായി അദ്ദേഹം എന്റെ എതിര് ചേരിയിലാണ്. അദ്ദേഹം എന്നോട് ചോദിച്ചു. രണ്ടു തവണ പ്രധാനമന്ത്രിയായി ഇനി എന്താണ് നേടാനുള്ളത്? രാജ്യം രണ്ടു തവണ താങ്കളെ പ്രധാനമന്ത്രിയാക്കിയില്ലേ ? സര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാക്കാതെ വിശ്രമമില്ലെന്ന് മറുപടി നല്കി' മോദി പറഞ്ഞു.
'അദ്ദേഹം വിചാരിച്ചു, രണ്ടു തവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്ന്. എന്നാല്‍ അദ്ദേഹത്തിന് അറിയില്ല ഈ മോദിയെ ഗുജറാത്തിലെ മണ്ണാണ്ണ് രൂപപ്പെടുത്തിയതെന്ന്. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ് പക്ഷേ, ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല. പരിപൂര്‍ണതയാണ് എന്റെ സ്വപ്നം. 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കണം' നരേന്ദ്ര മോദി വ്യക്തമാക്കി.
2014ല്‍ താന്‍ ആദ്യമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ പകുതിയോളം പേരും ടോയ്ലറ്റുകള്, വാക്സിനേഷന്, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് അകലെയാണെന്ന് മോദി പറഞ്ഞു. ഒരു തരത്തില്‍പ്പറഞ്ഞാല്‍ അവര്‍ക്ക് അവയൊക്കെ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു.
എന്നാല്‍ നമ്മുടെ പ്രയത്നത്തില്‍ സാക്ഷാത്കരിക്കാനായി. 'ഞാന്‍ ഇവിടെ വന്നത് രാഷ്ട്രീയം കളിക്കാനല്ല, മറിച്ച് രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് വന്നത്' പ്രധാനമന്ത്രി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.