• HOME
 • »
 • NEWS
 • »
 • india
 • »
 • PM Narendra Modi Nepal| ബുദ്ധപൂർണിമ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാളില്‍; ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച നടത്തും

PM Narendra Modi Nepal| ബുദ്ധപൂർണിമ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാളില്‍; ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച നടത്തും

യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെത്തുന്ന മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും. കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിർവഹിക്കും

 • Share this:
  ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) ഇന്ന് നേപ്പാൾ സന്ദർശിക്കും. ബുദ്ധപൂർണിമയോട് അനുബന്ധിച്ചാണ് സന്ദർശനം. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെത്തുന്ന മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും.

  കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിർവഹിക്കും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2014ന് ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്. ലുംബിനിയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.

  Also Read- വിവാഹം കഴിഞ്ഞ് 15ാം ദിവസം ഭർത്താവ് മരിച്ചു; മകളെ വളർത്താൻ തമിഴ് സ്ത്രീ 30 വർഷം പുരുഷവേഷം കെട്ടി

  നേപ്പാളിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച നടത്തും. ലുംബിനിയിലെത്തുന്ന മോദി അവിടെ നടക്കുന്ന ബുദ്ധ ജയന്തി ആഘോഷ ചടങ്ങിൽ സംസാരിക്കും. ഉച്ചയ്ക്ക് പ്രധാനമന്ത്രിക്കായി വിരുന്നും തയാറാക്കിയിട്ടുണ്ട്. അതിനുശേഷം മോദി കുശിനഗറിലേക്ക് മടങ്ങും.

  ഒരു മാസം മുൻപ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ ഇന്ത്യയിലെത്തിയിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമായിരുന്നു ഇത്. ഇരു രാജ്യങ്ങൾക്കുമിടയിലെ പരസ്പര വിശ്വാസവും നയതന്ത്ര ബന്ധങ്ങളും മെച്ചപ്പെടുത്താൻ സന്ദർശനം സഹായിച്ചുവെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. കെ പി ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രിയായപ്പോൾ ആരംഭിച്ച നല്ല ബന്ധം മുന്നോട്ടുകൊണ്ടുപോകാനാണ് ദുബെയും ശ്രമിക്കുന്നത്.

  നരേന്ദ്രമോദിയുടെ നേപ്പാൾ സന്ദർശനത്തിൽ അഞ്ച് ധാരണാപത്രങ്ങൾ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ, ലുംബിനി ബുദ്ധ സർവകലാശാലയുമായും ത്രിഭുവൻ സർവകലാശാലയുമായും ഓരോ ധാരണാപത്രവും കാഠ്മണ്ഡു സർവകലാശാലയുമായി മൂന്ന് ധാരണാപത്രങ്ങളും ഒപ്പുവെക്കും.

  Also Read- Manik Saha | ത്രിപുരയുടെ ഭരണം ഇനി ദന്തഡോക്‌ടറുടെ കൈകളിൽ; മണിക് സാഹയെ കാത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തങ്ങൾ

  ലുംബിനി ബുദ്ധ സർവ്വകലാശാലയും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും (ICCR), ത്രിഭുവൻ യൂണിവേഴ്സിറ്റി നേപ്പാൾ, സെന്റർ ഫോർ ഏഷ്യൻ സ്റ്റഡീസ് (CNAS), ICCR, കാഠ്മണ്ഡു യൂണിവേഴ്സിറ്റി, ICCR, KU, ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയും മറ്റ് രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും.

  പവർ പ്രോജക്ടുകളെ പിന്തുണയ്ക്കാൻ നേപ്പാൾ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഉൽപ്പാദനം, പ്രസരണം, വ്യാപാരം എന്നിവയ്‌ക്കായുള്ള വൈദ്യുതി മേഖലാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയിൽ ദ്യൂബയും പ്രധാനമന്ത്രി മോദിയും ഒപ്പുവച്ചിരുന്നു.

  പഞ്ചേശ്വർ മൾട്ടി പർപ്പസ് പ്രോജക്ടിന്റെ നേരത്തെയുള്ള അന്തിമരൂപം ചർച്ചകളിൽ ഇടംപിടിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വൈദ്യുതി മിച്ചമുള്ളതിനാൽ ഇന്ത്യ വൈദ്യുതി വാങ്ങണമെന്ന് നേപ്പാൾ ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനമായും നേപ്പാളിലെ ചൈനീസ് കമ്പനികളാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുവെന്നതിനാൽ ഇന്ത്യ വിമുഖത കാണിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
  Published by:Rajesh V
  First published: