ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ അസാധാരണമായ മുഹൂർത്തത്തിന് ബംഗളൂരുവിലെ ഐ എസ് ആർ ഒ കേന്ദ്രത്തിൽ സാക്ഷിയാകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി സന്തോഷം പങ്കുവെച്ചത്. ചരിത്രപരമായ പ്രത്യേക നിമിഷങ്ങൾ കാണാൻ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള യുവപ്രതിഭകളുമുണ്ട്. ഭൂട്ടാനിൽ നിന്നുള്ള യുവപ്രതിഭകളും ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ ബംഗളൂരുവിൽ എത്തും.
പ്രധാനമന്ത്രിയുടെ ട്വീറ്റ്,
"ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ അസാധാരണമായ മുഹൂർത്തത്തിന് ബംഗളൂരുവിലെ ഐ എസ് ആർ ഒ കേന്ദ്രത്തിൽ സാക്ഷിയാകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്. ചരിത്രപരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള യുവപ്രതിഭകളും എത്തും. ഭൂട്ടാനിൽ നിന്നുള്ള യുവപ്രതിഭകളും ചരിത്രനിമിഷത്തിന് സാക്ഷിയാകും" - പ്രധാനമന്ത്രി കുറിച്ചു.
I am extremely excited to be at the ISRO Centre in Bengaluru to witness the extraordinary moment in the history of India’s space programme. Youngsters from different states will also be present to watch those special moments! There would also be youngsters from Bhutan.
"ഐ എസ് ആർ ഒ സ്പേസ് ക്വിസിൽ പങ്കെടുത്ത മിടുക്കരാണ് ബംഗളൂരുവിലെ ഐ എസ് ആർ ഒ സെന്ററിലെ പ്രത്യേക നിമിഷങ്ങൾക്ക് സാക്ഷിയാകാനെത്തുന്ന യുവപ്രതിഭകൾ. ഈ ക്വിസിൽ വളരെയധികം കുട്ടികളാണ് പങ്കെടുത്തത്. അത് കുട്ടികളുടെ ശാസ്ത്രത്തോടും ബഹിരാകാശത്തോടുമുള്ള താൽപര്യത്തെ കാണിക്കുന്നു. ഇത് ഒരു വലിയ അടയാളപ്പെടുത്തലാണ്."
The youngsters with whom I will watch the special moments from the ISRO Centre in Bengaluru are those bright minds who won the ISRO Space Quiz on MyGov. The large scale participation in this Quiz showcases the interest of the youth in science and space. This is a great sign!
അതേസമയം, ചന്ദ്രനെ ഇന്ത്യ തൊടുന്ന വിജയമുഹൂർത്തം ആഘോഷിക്കാൻ രാജ്യം ഒരുങ്ങി. ഇന്ത്യയുടെ അഭിമാനപേടകം ചന്ദ്രയാൻ രണ്ട് നാളെ പുലർച്ചെ ഇന്ത്യൻ സമയം ഒന്ന് അൻപത്തിയഞ്ചിന് ചന്ദ്രനെ തൊടും. പേടകം ചന്ദ്രനിലിറങ്ങി അഞ്ചര മണിക്കൂർ കഴിഞ്ഞാൽ ആദ്യ ചിത്രങ്ങൾ ലഭിച്ചു തുടങ്ങും. ചന്ദ്രോപരിതലത്തിലേക്ക് ലാൻഡർ ഇറങ്ങുന്ന പതിനഞ്ചു നിമിഷങ്ങൾ നിർണായകമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.