ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ വിജയം നേടാൻ കഴിയൂ: പ്രധാനമന്ത്രി

ഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫിറ്റ് ഇന്ത്യ മൂവ് മെന്‍റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു.

news18
Updated: August 29, 2019, 1:38 PM IST
ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ വിജയം നേടാൻ കഴിയൂ: പ്രധാനമന്ത്രി
ഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫിറ്റ് ഇന്ത്യ മൂവ് മെന്‍റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു.
  • News18
  • Last Updated: August 29, 2019, 1:38 PM IST
  • Share this:
ന്യൂഡൽഹി: ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടെകിൽ മാത്രമേ എവിടെയും വിജയം നേടാൻ കഴിയുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യവാന്മാർ ഉള്ള ജനതയാണ് രാജ്യത്തിന്‍റെ ശക്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ കായികദിനമായ വ്യാഴാഴ്ച ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫിറ്റ് ഇന്ത്യ മൂവ് മെന്‍റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. ആരോഗ്യമുള്ള സംസ്കാരം വളർത്തിയെടുക്കാൻ പൗരന്മാരെ പ്രോൽസാഹിപ്പിക്കുക എന്നതാണ് ഫിറ്റ് ഇന്ത്യ മൂവ് മെന്‍റിന്‍റെ ലക്ഷ്യം. ജീവിതശൈലി രോഗങ്ങൾ രാജ്യത്ത് വർധിച്ച് വരികയാണ്. ആരോഗ്യസംരക്ഷണത്തിലൂടെ ഇവ അകറ്റി നിർത്താൻ രാജ്യത്തെ ജനങ്ങൾ ശ്രമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

തരൂരിന്‍റെ വിശദീകരണം തൃപ്തികരം; വിവാദം അവസാനിപ്പിക്കാൻ കെപിസിസിയുടെ നിർദ്ദേശം

ലോക ബാഡ്മിന്റൺ ജേതാവ് പി.വി.സിന്ധു, സ്പ്രിന്‍റർ ഹിമാദാസ്, ഗുസ്തിതാരം സാക്ഷി മാലിക്ക് തുടങ്ങിവരും മൂവ് മെന്‍റിന് പിന്തുണയുമായി എത്തി. കളരിപ്പയറ്റ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ ആയോധനകലകളും ചടങ്ങിൽ അവതരിപ്പിച്ചു. കേന്ദ്ര കായികമന്ത്രി കിരൺ റിജിജു, കേന്ദ്ര
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ആരോഗ്യസംരക്ഷണത്തിനുള്ള പ്രതിജ്ഞയെടുത്തു.

രാജ്യവ്യാപകമായി സ്കൂളുകളിലും കോളേജുകളിലും പരിപാടി തത്സമയം പ്രദർശിപ്പിച്ചിരുന്നു.

First published: August 29, 2019, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading