ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിലാണ് പ്രധാനമന്ത്രിയുടെ അമ്മയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മാദാബാദിലെത്തും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാർ മൈസൂരുവിനടുത്ത് അപകടത്തിൽപ്പെട്ടിരുന്നു.