• HOME
 • »
 • NEWS
 • »
 • india
 • »
 • ഗോപുരം പണിയാന്‍ വിശ്വാസികളുടെ അനുവാദത്തോടെ ദര്‍ഗ മാറ്റി സ്ഥാപിച്ചു; പാവഗഢ് ക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി മോദി

ഗോപുരം പണിയാന്‍ വിശ്വാസികളുടെ അനുവാദത്തോടെ ദര്‍ഗ മാറ്റി സ്ഥാപിച്ചു; പാവഗഢ് ക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി മോദി

സുല്‍ത്താന്‍ മുഹമ്മദ് ബെഗഡ 15-ാം നൂറ്റാണ്ടില്‍ തകര്‍ത്ത ഈ ക്ഷേത്രത്തിന്റെ ഗോപുരമാണ് പുനര്‍നിര്‍മിച്ചത്.

 • Share this:
  അഞ്ച് നൂറ്റാണ്ടിന് ശേഷം ഗുജറാത്തിലെ പ്രശസ്തമായ പാവഗഢ് മഹാകാളി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി. ഗുജറാത്ത് സുല്‍ത്താന്‍ മുഹമ്മദ് ബെഗഡ പതിനഞ്ചാം നൂറ്റാണ്ടില്‍ തകര്‍ത്ത ക്ഷേത്രത്തിലെ ഗോപുരം അടുത്തിടെ പുനര്‍നിര്‍മ്മിച്ചിരുന്നു.

  പുതിയ ഗോപുരം പണിയുന്നതിനായി ഈ ക്ഷേത്രത്തില്‍ നിന്നിരുന്ന ദര്‍ഗ മുസ്‌ലിം വിശ്വാസികളുടെ അനുമതിയോടെ മാറ്റിസ്ഥാപിക്കാനായതാണ് ക്ഷേത്ര നവീകരണത്തിനും ധ്വജാരോഹണത്തിനും വഴിയൊരുക്കിയത്. രാജ്യത്തു നടക്കുന്ന ക്ഷേത്രനവീകരണങ്ങള്‍ സാംസ്‌കാരികചരിത്രത്തിന്റെ വീണ്ടെടുപ്പുകളാണെന്ന് കൊടിയുയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

  മലയടിവാരത്തിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള പടവുകൾ വീതികൂട്ടി ചുറ്റുപാടും മോടിപിടിപ്പിക്കുന്നതടക്കമുള്ള പുനർവികസനത്തിന് ഏകദേശം 125 കോടി  രൂപ ചെലവായി.30,000 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലകളിലായാണ് പുതിയ ക്ഷേത്ര സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.

  വഡോദരയ്ക്ക് സമീപം പഞ്ച്മഹല്‍ ജില്ലയില്‍ 800 മീറ്റര്‍ ഉയരമുള്ള കുന്നിന്‍പുറത്താണ് പാവഗഢ് മഹാകാളിക്ഷേത്രം സ്ഥിതിചെയ്യുന്നത്. സുല്‍ത്താന്‍ മുഹമ്മദ് ബെഗഡ 15-ാം നൂറ്റാണ്ടില്‍ തകര്‍ത്ത ഈ ക്ഷേത്രത്തിന്റെ ഗോപുരമാണ് പുനര്‍നിര്‍മിച്ചത്. ഇതിനായി ക്ഷേത്രത്തിലെ ദര്‍ഗ അമ്പലത്തിന്റെ മറ്റൊരുഭാഗത്തേക്ക് മാറ്റാനുള്ള ശ്രമം കോടതികയറിയിരുന്നു. എന്നാല്‍, ഇരു മതവിഭാഗക്കാരും തര്‍ക്കങ്ങളെല്ലാം കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കിയതോടെയാണ് ക്ഷേത്ര പുനരുദ്ധാരണം നടന്നത്. കുന്നിന്‍മുകളിലെ ക്ഷേത്രത്തിലേക്ക് പ്രത്യേക കേബിള്‍ കാറിലാണ് ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി എത്തിയത്.

  അന്താരാഷ്ട്ര യോഗാ ദിനം: മൈസൂരിൽ 15,000 പേർ പങ്കെടുക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും


  അന്താരാഷ്ട്ര യോഗ ദിനമായ (International Yoga Day) ജൂൺ 21 ന് കർണാടകയിലെ മൈസൂരു പാലസ് ഗ്രൗണ്ടിൽ (Mysuru Palace ground) നടക്കുന്ന യോ​ഗ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നേതൃത്വം നൽകും. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ (Sarbananda Sonowal) ആണ് ഇക്കാര്യം അറിയിച്ചത്. 15,000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

  കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓൺലൈനായാണ് യോ​ഗാ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. 'എല്ലാവർക്കും വേണ്ടിയുള്ള യോ​ഗ' (Yoga for Humanity) എന്നതാണ് ഈ വർഷത്തെ തീം.

  വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലോകമെമ്പാടും നടക്കുന്ന യോ​ഗാ പരിപാടികളോടു ചേർന്ന് ഇന്ത്യയിലും പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും സോനോവാൾ പറഞ്ഞു. "ഈ പരിപാടികൾ ഇന്ത്യൻ സമയം പുലർച്ചെ 3 മണിക്ക് ആരംഭിക്കുകയും രാത്രി 10 മണി വരെ തുടരുകയും ചെയ്യും. ഫിജി, ബ്രിസ്‌ബേൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച്, യു‌എസ്‌എയിലെ സാൻ ഫ്രാൻസിസ്കോയിലും കാനഡയിലെ ടൊറന്റോയിലും ഇത് അവസാനിക്കും. 79 രാജ്യങ്ങളും യുഎന്നും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഡിഡി ഇന്ത്യയിൽ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും," സർബാനന്ദ സോനോവാൾ കൂട്ടിച്ചേർത്തു.

  പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രധാന പരിപാടിയോട് അനുബന്ധിച്ച്, വിവിധ യോഗ സംഘടനകളുമായി ചേർന്ന്, ആയുഷ് മന്ത്രാലയം ഡൽഹിയിലെ നൂറിലധികം സ്ഥലങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും സോനോവാൾ പറഞ്ഞു. ഇതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ആയുഷ് മന്ത്രാലയം ഉപയോഗിക്കുന്നുണ്ട്. ട്രെയിനർ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് യോഗ പോർട്ടലും നമസ്‌തേ ആപ്പും ഉപയോഗിക്കുന്നുണ്ടെന്നും സോനോവാൾ പറഞ്ഞു. കൂടാതെ, ഐഎസ്ആർഒയുടെ സഹായത്തോടെ വികസിപ്പിച്ച ഭുവൻ ആപ്പ് ബഹുജന പങ്കാളിത്തം ഉറപ്പാക്കാനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
  Published by:Arun krishna
  First published: