ഇന്റർഫേസ് /വാർത്ത /India / ഇത് മോദിയോ വിവേകോ?; ചർച്ചയായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഇത് മോദിയോ വിവേകോ?; ചർച്ചയായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • Share this:

    ന്യൂഡൽഹി: ബോളിവുഡിൽ രാഷ്ട്രീയ സിനിമകളുടെ പെരുമഴയാണ്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെയും അന്തരിച്ച ശിവസേന മേധാവി ബാൽ താക്കറെയുടെയും ജീവിതം ആസ്പദമാക്കിയുള്ള ബയോപിക് ചിത്രങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥപറയുന്ന സിനിമയാണ് ബോളിവുഡിലെ പുതിയ ചർ‌ച്ചാ വിഷയം. 'പിഎം നരേന്ദ്രമോദി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു.

    സോഷ്യൽമീഡിയയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ഉൾപ്പെടെ എട്ടുഭാഷകളിലാണ് പോസ്റ്റർ പുറത്തിറക്കിയത്. വിവേക് ഒബ്രോയിയാണ് മോദിയായി സ്ക്രീനിലെത്തുന്നത്. സിനിമ പുറത്തിറങ്ങുന്നതോടെ വിവേക് ഒബ്രോയിയുടെ കരിയർ തന്നെ മാറിമറിയുമെന്നാണ് ബോളിവുഡിലെ ചർച്ചകൾ. ത്രിവർണപതാകക്ക് മുന്നിൽ മോദിയായി വിവേക് ഒബ്രോയി നിൽക്കുന്നതാണ് പോസ്റ്ററിൽ. പശ്ചാത്തലത്തിൽ ഉദിച്ചുയരുന്ന ചിത്രവും. മുകളിലായി ദേശഭക്തിയാണ് എന്റെ ശക്തി എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് പോസ്റ്റർ പുറത്തിറക്കിയത്.

    മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. ജനുവരി രണ്ടാംവാരത്തോടെയാണ്​ ചിത്രീകരണം ആരംഭിക്കുക. ജനുവരി ഏഴിന്​ സിനിമയുടെ ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റ്​ പുറത്തിറക്കും. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ്​ സിങ്ങുമാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ഗുജറാത്ത്​, ഡൽഹി, ഹിമാചൽ പ്രദേശ്​, ഉത്തരാഖണ്ഡ്​ എന്നീ സ്ഥലങ്ങളിലാകും ‘പി.എം നരേന്ദ്രമോദി’യുടെ ചിത്രീകരണം നടക്കുക. 2013 ൽ പുറത്തിറങ്ങിയ ‘ക്രിഷ്​ 3’ യിലാണ്​ വിവേക്​ ഒബ്രോയ്​ അവസാനമായി അഭിനയിച്ചത്​.

    First published:

    Tags: Bollywood film, Omung Kumar director, Omung Kumar PM Narendra Modi movie, PM Narendra Modi biopic, PM Narendra Modi movie, Vivek Oberoi, Vivek Oberoi as Narendra Modi, Vivek Oberoi to play Narendra Modi, നരേന്ദ്ര മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് സിനിമ