കോവിഡിനെതിരായ പോരാട്ടം: ആഗോള നേതാക്കളിൽ ഒന്നാം സ്ഥാനത്ത് നരേന്ദ്ര മോദിയെന്ന് ജെ പി നദ്ദ

ഏപ്രിൽ 14 ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ മൊത്തം ​​അംഗീകാര റേറ്റിംഗ് 68 ആണെന്ന് പോൾസ്റ്റർ പറയുന്നു.

News18 Malayalam | news18-malayalam
Updated: April 23, 2020, 4:36 PM IST
കോവിഡിനെതിരായ പോരാട്ടം: ആഗോള നേതാക്കളിൽ ഒന്നാം സ്ഥാനത്ത് നരേന്ദ്ര മോദിയെന്ന് ജെ പി നദ്ദ
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ന്യൂഡൽഹി: കോവിഡ് 19നെതിരായ പോരാട്ടത്തിൽ ആഗോള നേതാക്കളിൽ ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. ബുധനാഴ്ചയാണ് നദ്ദ ഇക്കാര്യം പറഞ്ഞത്.

പോൾസ്റ്റർ മോർണിംഗ് കൺസൾട്ട് അടുത്തിടെ നടത്തിയ വിശകലനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഗോള നേതാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയതെന്ന് വ്യക്തമായിരിക്കുന്നത്. ഏപ്രിൽ 14 ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ മൊത്തം ​​അംഗീകാര റേറ്റിംഗ് 68 ആണെന്ന് പോൾസ്റ്റർ പറയുന്നു.

COVID-19 നെ നേരിടുന്നതിൽ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ നയിക്കുന്നു. ഒരു വശത്ത് ഇന്ത്യൻ ജനതയ്ക്ക് സുരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും മറുവശത്ത് മറ്റു രാജ്യങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്നു അദ്ദേഹം പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ലോകനേതാക്കളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്- നദ്ദ ട്വിറ്ററിൽ കുറിച്ചു.

BEST PERFORMING STORIES:കോവിഡ്: മലപ്പുറത്തെ 4 മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം
[NEWS]
ഹോമിയോപ്പതി നിരാകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഏതാണ്? ഐ.എം.എ.യോട് ഡോ: ബിജുവിന്റെ ചോദ്യം
[NEWS]
വെട്ടേറ്റ് വഴിയരികിൽ കണ്ടെത്തിയ നായയ്ക്ക് പുതുജീവൻ: നന്ദി പറഞ്ഞ് ഉടമ
[PHOTO]


നിരവധി കേന്ദ്രമന്ത്രിമാരും പാർട്ടി നേതാക്കളും പകർച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തിനിടയിൽ പ്രധാനമന്ത്രിക്കു ലഭിച്ചിരിക്കുന്ന ഏറ്റവും ഉയർന്ന അംഗീകാരത്തെ കുറിച്ച് ട്വീറ്റ് ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന് പൂർണ വിശ്വാസമുണ്ടെന്ന് പലരും വ്യക്തമാക്കുന്നു.
First published: April 23, 2020, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading