ന്യൂഡൽഹി: 2018ലെ സോള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. സാമ്പത്തിക വീക്ഷണവും വിദേശ രാജ്യങ്ങളുമായുളള സഹകരണവും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളുമാണ് പ്രധാനമന്ത്രിയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.
സോൾ പീസ് ഫൗണ്ടേഷൻ ഒരുക്കിയ വിപുലമായ ചടങ്ങിലാണ് പ്രധാനമന്ത്രിക്ക് പുരസ്കാരം സമ്മാനിച്ചത്. മോദിയുടെ ജീവിതവും നേട്ടങ്ങളും വിശദീകരിച്ചുകൊണ്ടുള്ള ഹൃസ്വചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.
മോദിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെയും നോട്ടുനിരോധനത്തെയും പുരസ്കാര സമിതി പ്രശംസിച്ചിരുന്നു. സമ്പന്നരും സാധാരണക്കാരും തമ്മിലുളള സാമ്പത്തിക അന്തരം കുറയ്ക്കുവാന്‍ മോദിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് പുരസ്കാരം നിർണയിച്ച സമിതി വിലയിരുത്തി.
സോള്‍ സമാധാന പുരസ്‌ക്കാരം ലഭിക്കുന്ന 14-ാം മത് വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടങ്ങിയവരാണ് ഇതിന് മുന്‍പ് പുരസ്‌കാരം ലഭിച്ചിട്ടുളള പ്രമുഖര്‍. സോളില്‍ നടന്ന 24 -ാം മത് ഒളിംബിക്‌സിന്റെ സ്മരണാര്‍ഥം 1990 ലാണ് സോള്‍ സമാധാന പുരസ്‌കാരം സ്ഥാപിതമായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.