HOME /NEWS /India / അഞ്ച് വർഷത്തിനിടെ 200 കടുവകൾ കൂടി ; രാജ്യത്ത് ആകെ 3167 കടുവകൾ

അഞ്ച് വർഷത്തിനിടെ 200 കടുവകൾ കൂടി ; രാജ്യത്ത് ആകെ 3167 കടുവകൾ

പ്രൊജക്ട് ടൈഗർ അൻപതാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കണക്ക് പുറത്തുവിട്ടത്

പ്രൊജക്ട് ടൈഗർ അൻപതാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കണക്ക് പുറത്തുവിട്ടത്

പ്രൊജക്ട് ടൈഗർ അൻപതാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കണക്ക് പുറത്തുവിട്ടത്

  • Share this:

    മൈസൂർ: രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വർധന. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കടുവകളുടെ എണ്ണം 3167 ആയി. പ്രൊജക്ട് ടൈഗർ അൻപതാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കണക്ക് പുറത്തുവിട്ടത്. ബന്ദിപുർ , മുതുമല കടുവാസങ്കേതങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു.

    കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരുന്നൂറ് കടുവകളാണ് രാജ്യത്ത് കൂടിയത്. 2018ൽ നടന്ന കടുവ സെൻസസ് പ്രകാരം രാജ്യത്തെ കടുവകളുടെ എണ്ണം 2967 ആയിരുന്നെങ്കിൽ പുതിയ കണക്കുകൾ പ്രകാരം അത് 3167 ആണ്. മൈസൂരുവിൽ നടന്ന പ്രൊജക്ട് ടൈഗർ അൻപതാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കടുവ സെൻസസ് പുറത്തുവിട്ടത്. പ്രോജക്ട് ടൈഗർ ലോകത്തിന് മുഴുവൻ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

    രാവിലെ ബന്ദിപുർ ,മുതുമല കടുവാസങ്കേതങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു. ഏഴേകാലോടെ ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി ബന്ദിപുരിലേ മേലുകമാനഹള്ളിയിൽ എത്തിയത്. തുടർന്ന് ബന്ദിപുർ കടുവ സങ്കേതത്തിൽ ഇരുപതു കിലോമീറ്റർ ടൈഗർ സഫാരിയും പ്രധാനമന്ത്രി നടത്തി.

    Also Read- ‘കാക്കി പാന്റ്സ്, കമുഫ്ലാഷ് ടീ ഷർട്ട്, ജാക്കറ്റ്’; ബന്ദിപുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഫാരി കറുത്ത തൊപ്പിയും കാക്കി പാന്റും ടി ഷർട്ടും ആയിരുന്നു പ്രധാനമന്ത്രിയുടെ വേഷം. ബന്ദിപുരിൽ നിന്നുള്ള ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചു. ബന്ദിപുരിൽ സന്ദർശനത്തിന് ശേഷം മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപരിപാലന കേന്ദ്രത്തിലാണ് പ്രധാനമന്ത്രി എത്തിയത്. ആനകൾക്ക് കരിമ്പ് നൽകിയ മോദി സങ്കേതത്തിലെ ജീവനക്കാരുമായി സംസാരിച്ചു.

    ഓസ്‌കർ പുരസ്‌കാരം നേടിയ എലിഫന്റ് വിസ്പറേസിലൂടെ ശ്രദ്ധേയരായ ബൊമ്മനെയും ബെള്ളിയെയും പ്രധാനമന്ത്രി അനുമോദിച്ചു.

    First published:

    Tags: Amur Tiger, Avni tiger, Narendra modi, Tiger