നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആറ് സംസ്ഥാനത്തെ ഭവന നിർമ്മാണ പദ്ധതിയുടെ പുരോഗതികൾ പ്രധാനമന്ത്രി ഡ്രോൺ വഴി വിലയിരുത്തി

  ആറ് സംസ്ഥാനത്തെ ഭവന നിർമ്മാണ പദ്ധതിയുടെ പുരോഗതികൾ പ്രധാനമന്ത്രി ഡ്രോൺ വഴി വിലയിരുത്തി

  രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ലൈറ്റ് ഹൗസ് പ്രൊജക്റ്റ് (LHP) പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തികളെയാണ് മോദി വ്യത്യസ്തമായ രീതിയിൽ വിലയിരുത്തിയത്.

  Prime Minister Narendra Modi.

  Prime Minister Narendra Modi.

  • Share this:
   ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടത്തുന്ന വീടുനിർമ്മാണ പദ്ധതിയുടെ പുരോഗതികൾ ഡ്രോൺ വഴി വിലയിരുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ലൈറ്റ് ഹൗസ് പ്രൊജക്റ്റ് (LHP) പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തികളെയാണ് മോദി വ്യത്യസ്തമായ രീതിയിൽ വിലയിരുത്തിയത്.

   ഈ വർഷം ജനുവരി ഒന്നിനാണ് പ്രധാന മന്ത്രി ലൈറ്റ് ഹൗസ് പ്രൊജെക്റ്റ് എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വീടുകളുടെ നിർമ്മാണം കൂടുതൽ വേഗത്തിലാക്കാനും ഈടുറ്റതാക്കാനും സഹായിക്കുന്ന പദ്ധതിയാണിത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിലവിൽ ആറ് സ്ഥലങ്ങളിൽ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കേവലം പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ 1000 വീടുകൾ നിർമ്മിക്കുക എന്നതാണ് ഈ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്. താരതമ്യേന വില കുറഞ്ഞ വീടുകൾ ആണെന്നതാണ് ഈ പദ്ധതി വഴി നിർമ്മിക്കുന്ന വീടകുളുടെ മറ്റൊരു സവിശേഷത.

   മധ്യപ്രദേശിലെ ഇൻഡോറിൽ നടപ്പിലാക്കുന്ന പ്രൊജക്റ്റിൽ വീടുകളുടെ മതിലുകളുടെ നിർമ്മാണത്തിനായി ചെങ്കല്ലുകളോ കരിങ്കല്ലുകളോ ഉപയോഗിക്കുന്നില്ല. ഇതിനുപകരമായി മുന്നേ തയ്യാറാക്കി വെച്ച സാന്റ്വിച്ച് പാനലുകളാണ് ഉപയോഗിക്കുക.

   Also Read- വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സഹായത്തിന് ‘സ്മാർട്ട് ബാങ്ക്’ പദ്ധതിയുമായി ജാർഖണ്ഡ് പൊലീസ്

   അതേസമയം, രാജ്കോട്ടിൽ നിർമ്മിക്കുന്ന വീടുകളിൽ ഉപയോഗിക്കുന്നത് ഒരു ഫ്രഞ്ച് സാങ്കേതിക വിദ്യയാണ്. തുരങ്കങ്ങൾ പോലെയുള്ള കോൺഗ്രീറ്റ് നിർമ്മാണ രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ഇത്തരം കെട്ടിടങ്ങളെ ബാധിക്കില്ല എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

   കാനഡയിൽ നിന്നുള്ള സാങ്കേതിക വിദ്യാണ് ലക്നൗവിൽ നിർമ്മിക്കുന്ന വീടുകളിൽ പരീക്ഷിക്കുന്നത്. ചുവുരുകളിൽ പെയ്ന്റുകളോ, പ്ലാസ്റ്ററോ ഉപയോഗിക്കേണ്ടി വരാത്ത നിർമ്മാണ രീതിയാണിത്. ഇത് വീട് നിർമ്മാണം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും. അമേരിക്കയിലെയും ഫിൻലന്റിലെയും ടെക്നോളജിയാണ് ചെന്നൈയിൽ നിർമ്മിക്കുന്ന വീടുകളുടെ സവിശേഷത. വീടുകൾ കൂടുതൽ ചെലവ് കുറഞ്ഞതും വേഗതയേറിയതുമായി രീതിയാണിത്.

   ജർമ്മനിയിൽ നിന്നുള്ള ത്രീഡി നിർമ്മാണ രീതിയാണ് റാഞ്ചിയിൽ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വീടുകളുടെ പ്രത്യേകത. ആദ്യം വ്യത്യസ്ത മുറികൾ നിർമ്മിച്ച ശേഷം ഏകീകരിക്കുന്ന ഒരു രീതിയാണിത്.അഗാർത്തലയിലെ വീടുകളിൽ ന്യൂസീലാന്റിൽ നിന്നുള്ള സാങ്കേതിക വിദ്യയാണ് കാണപ്പെടുന്നത്. ഭൂമി കുലുക്കങ്ങളിൽ തകരില്ല എന്നാണ് ഇതിന്റെ പ്രത്യേകത.

   Also Read-മദ്യവിരുദ്ധ പോരാട്ടം മുന്നിൽ നിന്ന് നയിച്ചു; പ്രസിദ്ധമായ ഡയാന അവാർഡ് നേടി പതിനേഴുകാരൻ

   വ്യത്യസ്ത നഗരങ്ങളിലായി ആയിരക്കണക്കിന് വീടുകളുടെ നിർമ്മാണ പ്രവർത്തികളാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്കും, ശിൽപ്പികൾക്കും, എഞ്ചിനീയർമാർക്കും പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാനും പ്രായോഗികവത്കരിക്കാനും ഇത് സഹായകമാവും.

   ആഴ്ച്കൾക്ക് മുന്പ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എൽ എച്ച് പി പദ്ധതി വഴി 1144 വീടുകൾ നിർമ്മിക്കാൻ അനുമതി നൽകിയിരുന്നു.വീടുകളുടെ നിർമ്മാണം പെട്ടെന്ന്ന പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
   Published by:Anuraj GR
   First published:
   )}