National Doctor's Day 2020| ഡോക്ടർമാരെ സല്യൂട്ട് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; സേവനത്തെ അഭിനന്ദിച്ച് അമിത് ഷായും രാഹുൽ ഗാന്ധിയും

ബി.സി. റോയിയോടുള്ള ആദരസൂചകമായാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: July 1, 2020, 10:35 AM IST
National Doctor's Day 2020| ഡോക്ടർമാരെ സല്യൂട്ട് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; സേവനത്തെ അഭിനന്ദിച്ച് അമിത് ഷായും രാഹുൽ ഗാന്ധിയും
doctor
  • Share this:
ഡോക്ടർമാരുടെ ദിനത്തിൽ അവരെ സല്യൂട്ട് ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'കോവിഡിനെതിരായ തീവ്രമായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ ഡോക്ടർമാരെ, അസാധാരണമായ പരിചരണം നൽകുന്നവരെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡോക്ടർമാരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വീഡിയോ സഹിതമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഡോക്ടർമാരെ അഭിവാദ്യം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. -''ഡോക്ടർമാരുടെ ദിനത്തിൽ, കോവിഡിനെതിരായ പോരാട്ടത്തിൽ മുൻ‌നിരയിലുള്ള ഞങ്ങളുടെ ധീരരായ ഡോക്ടർമാരെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാഷ്ട്രത്തെ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുള്ള അവരുടെ തികഞ്ഞ പ്രതിബദ്ധത തീർച്ചയായും അസാധാരണമാണ്. രാഷ്ട്രം അവരുടെ ഭക്തിക്കും ത്യാഗത്തിനും അഭിവാദ്യം അർപ്പിക്കുന്നു.''- അമിത് ഷാ കുറിച്ചു.




''കോവിഡ് കാലത്തും പ്രതീക്ഷയേകുന്ന സമർപ്പിത പ്രൊഫഷണലുകളോട് ഞാൻ വളരെയധികം നന്ദിയുള്ളവനാണ്.''- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.





ഡോക്ടർമാരുടെ ദിനം

മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറുമായ ബി. സി റോയിയോടുള്ള ആദരസൂചകമായാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിനാണ് ബി സി റോയ് ജനിച്ചത്. എൺപതാം വയസ്സിൽ, 1962ന് അന്തരിച്ചു.

സമൂഹത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം. കോവിഡിനെതിരെ പട പൊരുതുകയാണ് ഇന്ന് ഡോക്ടർമാർ. അതുകൊണ്ട് തന്നെ ഈ കൊറോണ കാലത്ത് വിശ്രമമില്ലാത്ത അവരുടെ സേവനത്തെ നന്ദിയോടെ ആദരിക്കാൻ ഈ ഡോക്ടർമാരുടെ ദിനം നമ്മുക്ക് മാറ്റിവയ്ക്കാം. സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവന്‍ വരെ പണയം വച്ചാണ് ഡോക്ടർമാര്‍ രോഗികളെ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ ജീവിതത്തിന്റെ വില ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്.

TRENDING:COVAXIN™️:കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്നിനെ കുറിച്ച് അറിയാം [NEWS]PM Modi Speech | 80 കോടി ജനങ്ങൾക്ക് നവംബർ അവസാനം വരെ സൗജന്യ ഭക്ഷ്യധാന്യം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപത്തിൽ [NEWS] TikTok Ban |ശിൽപ്പഷെട്ടി മുതൽ റിതേഷ്ദേശ്മുഖ് വരെ; ടിക്ടോക്കിൽ താരങ്ങളായ ബോളിവുഡ് സെലിബ്രിറ്റികൾ [NEWS]

ലോകമെമ്പാടും ഡോക്ടർമാരുടെ ദിനം വ്യത്യസ്ത തിയതികളിലാണ് ആചരിക്കുന്നത്. അമേരിക്കയിൽ മാർച്ച് 30നും ഇറാനിൽ ഓഗസ്റ്റ് 23നും ക്യൂബയിൽ ഡിസംബർ മൂന്നിനുമാണ് ഡോക്ടേഴ്സ് ദിനം.
First published: July 1, 2020, 10:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading