PM Modi |'ബിജെപി സിന്ദാബാദ്, മോദി ജി സിന്ദാബാദ്' മുദ്രാവാക്യവുമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനടുത്ത് പ്രവര്‍ത്തകര്‍
PM Modi |'ബിജെപി സിന്ദാബാദ്, മോദി ജി സിന്ദാബാദ്' മുദ്രാവാക്യവുമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനടുത്ത് പ്രവര്‍ത്തകര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സംഭവിച്ച സുരക്ഷാവീഴ്ചയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്.
Last Updated :
Share this:
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) പഞ്ചാബ് സന്ദര്‍ശനത്തിനിടെ സംഭവിച്ച സുരക്ഷാവീഴ്ചയുടെ(security breach) കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് കൂടുതല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തു വരുന്നത്.
'മോദി ജി സിന്ദാബാദ്, ബിജെപി സിന്ദാബാദ്' എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹനത്തിന് തൊട്ടടുത്ത് നില്ക്കുന്ന ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകരെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ബിജെപിയുടെ പതാകകളും ഇവരുടെ കൈയില്‍ ഉണ്ട്. അഭിഭാഷകനായ പ്രഷാന്ത് ഭൂഷണ് അടക്കമുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
Watch: Who came so dangerously close to Modi's car stuck in Punjab, so that he became fearful for his life? pic.twitter.com/IX4SYbfUll
കര്‍ഷക പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ പഞ്ചാബിലെ ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ലൈ ഓവറില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയത് വന്‍ വിവാദത്തിനാണ് തുടക്കമിട്ടത്. ഗുരുതര സുരക്ഷാ വീഴ്ച എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രാലയം, പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയും ഉത്തരവാദികളെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും എസ് പി ജി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായാണ് ഉന്നതവൃത്തങ്ങള്‍ നല്കുന്ന വിവരം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയോ അവര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നും സൂചന.
സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും എസ് പി ജി നിയമവ്യവസ്ഥകള്‍ പ്രകാരം വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായാണ് ഉന്നതവൃത്തങ്ങള്‍ നല്കുന്ന വിവരം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയോ അവര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് സൂചന.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.