PM Narendra Modi to Address the Nation| പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ചില സുപ്രധാന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 30, 2020, 8:08 AM IST
PM Narendra Modi to Address the Nation| പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
PM Modi
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് നാല് മണിക്ക് ജനങ്ങളോട് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


രാജ്യത്ത് കോവിഡ് വൈറസ് രോഗികളുടെ എണ്ണം വർധിക്കുകയും അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ മാർഗ്ഗനിർദേശങ്ങൾ പുറത്തുവരികയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
TRENDING:'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]ആ​ധാ​ർ ഇല്ലേ? സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ​ നി​ന്ന്​ പു​റ​ത്തായവർക്ക് ​വീ​ണ്ടും അ​വ​സ​രം [NEWS]മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ [NEWS]
ചൈനയുമായുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അവിടെനിന്നുള്ള 59 മൊബൈൽ ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ഏറെ ആകാംഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ചില സുപ്രധാന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
First published: June 29, 2020, 11:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading