HOME /NEWS /India / ഇത് നിങ്ങൾ നിർബന്ധമായും കേൾക്കണം: ലഡാക്കിൽ നിന്നുള്ള എംപിയുടെ ലോക്സഭ പ്രസംഗം ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

ഇത് നിങ്ങൾ നിർബന്ധമായും കേൾക്കണം: ലഡാക്കിൽ നിന്നുള്ള എംപിയുടെ ലോക്സഭ പ്രസംഗം ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

ലഡാക്കിൽ നിന്നുള്ള എംപി ജമ്യംഗ് സെറിംഗ് നംഗ്യാൽ

ലഡാക്കിൽ നിന്നുള്ള എംപി ജമ്യംഗ് സെറിംഗ് നംഗ്യാൽ

ലഡാക്കിലെ സഹോദരൻമാരുടെയും സഹോദരിമാരുടെയും ആഗ്രഹവും അഭിലാഷവുമാണ് അദ്ദേഹം പറയുന്നത്. നിർബന്ധമായും കേൾക്കേണ്ടത് എന്നു കൂടി പറഞ്ഞുവെയ്ക്കുന്നു പ്രധാനമന്ത്രി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: ലഡാക്കിൽ നിന്നുള്ള എംപി ജമ്യംഗ് സെറിംഗ് നംഗ്യാൽ ലോക്സഭയിൽ നടത്തിയ പ്രസംഗം ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിനെക്കുറിച്ചുള്ള ബില്ലുകൾ ലോക് സഭയിൽ ചർച്ച ചെയ്യുമ്പോൾ ലഡാക്കിൽ നിന്നുള്ള എംപി നടത്തിയ വിശിഷ്ടമായ പ്രസംഗം എന്ന വിശേഷണത്തോടെയാണ് പ്രസംഗം ട്വീറ്റ് ചെയ്തിരിക്കുന്നത്.

    ലഡാക്കിലെ സഹോദരൻമാരുടെയും സഹോദരിമാരുടെയും ആഗ്രഹവും അഭിലാഷവുമാണ് അദ്ദേഹം പറയുന്നത്. നിർബന്ധമായും കേൾക്കേണ്ടത് എന്നു കൂടി പറഞ്ഞുവെയ്ക്കുന്നു പ്രധാനമന്ത്രി.

    തന്‍റെ പ്രസംഗത്തിൽ എംപി ജമ്യംഗ് സെറിംഗ് നംഗ്യാൽ ജമ്മു കശ്മീരിനെ ജമ്മു ആൻഡ് കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നതിന് ശക്തമായ പിന്തുണയാണ് നൽകുന്നത്. "ഇപ്പോഴും ലഡാക്ക് അവികസിതമാണെങ്കിൽ കോൺഗ്രസ് പാർട്ടിയും ആർട്ടിക്കി( 370മാണ് അതിന് കാരണം" - പ്രസംഗത്തിൽ ജമ്യംഗ് സെറിംഗ് നംഗ്യാൽ പറയുന്നു. കേന്ദ്രഭരണപ്രദേശ പദവിക്കായി കഴിഞ്ഞ 70 വർഷവും ലഡാക്കിലെ ജനങ്ങൾ പോരാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    നാഷണൽ കോൺഫറൻസിന്‍റെ ഒമർ അബ്ദുള്ളയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മൊഹ്ബൂബ മുഫ്തിയും സംസ്ഥാനത്തെ കണ്ടത് അവരുടെ കുടുംബ വ്യവസായമായാണ്. പുതിയ നീക്കം നടപ്പാക്കുകയാണെങ്കിൽ ഈ രണ്ടു കൂട്ടർക്കും അവരുടെ ജോലിയാണ് നഷ്ടമാകുകയെന്നും അദ്ദേഹം പറഞ്ഞു. "അവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പക്ഷേ, അവരുടെ പദവിയിലേക്ക് എത്തുമ്പോൾ അവർ മത്സരിക്കും. അവർ വിചാരിക്കുന്നത് കാശ്മീർ അവരുടെ പാരമ്പര്യ സ്വത്താണെന്നാണ്, പക്ഷേ അത് ഇനിയില്ല" - ജമ്യംഗ് സെറിംഗ് നംഗ്യാൽ പറഞ്ഞു.

    ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായും ജമ്യംഗ് സെറിംഗ് നംഗ്യാൽ ലോക്സഭയിൽ നടത്തിയ പ്രസംഗത്തെ അനുകൂലിച്ചു. ലഡാക്ക് മേഖലയിൽ നിന്നുള്ള നമ്മുടെ സഹോദരി, സഹോദരൻമാരുടെ ആഗ്രഹങ്ങൾ പ്രതിഫലിക്കുന്ന പ്രസംഗം എന്ന വിശേഷണത്തോടെയാണ് മുഴുവൻ പ്രസംഗവും അമിത് ഷാ പങ്കുവെച്ചത്.

    First published:

    Tags: Jammu and kashmir, Jammu and kashmir map, Jammu Kashmir, Special status for Jammu and Kashmir