നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PM Modi| പ്രധാനമന്ത്രിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; സംഭാവന ചോദിച്ച് ട്വീറ്റുകൾ

  PM Modi| പ്രധാനമന്ത്രിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; സംഭാവന ചോദിച്ച് ട്വീറ്റുകൾ

  PM Narendra Modi Twitter account Hacked: പ്രധാനമന്ത്രിയുടെ പേരില്‍ ക്രിപ്റ്റോ കറൻസി വഴി ദുരിതാശ്വാസ നിധിയിലേക്ക്‌ പണം അയയ്ക്കണമെന്നാണ് ട്വീറ്റുകൾ

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ പേരില്‍ ക്രിപ്റ്റോ കറൻസി വഴി ദുരിതാശ്വാസ നിധിയിലേക്ക്‌ പണം അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റുകള്‍ മോദിയുടെ ട്വിറ്റര്‍ പേജില്‍ വരികയും ഇത് ശ്രദ്ധയില്‍ പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയുമായിരുന്നു.

   കോവിഡ് 19 നുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് സംഭാവന ചെയ്യുക എന്നായിരുന്നു ഹാക്ക് ചെയ്ത് വന്ന ട്വീറ്റില്‍ പറയുന്നത്. മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ ട്വിറ്റര്‍ അക്കൗണ്ട് വെരിഫൈഡ് ആണ്‌. മാത്രമല്ല 25 ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്നുമുണ്ട്.   സംഭവത്തില്‍ ടിറ്റര്‍ അന്വേഷണം ആരംഭിച്ചു. മറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ്‌ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ട്വിറ്റര്‍ വക്താവ് പറയുന്നത്. അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നടപടിയെടുത്തതായും അക്കൗണ്ട് നിയന്ത്രണം പിന്‍വലിച്ചതായും ട്വിറ്റര്‍ അറിയിച്ചു.

   എന്താണ് ക്രിപ്റ്റോ കറൻസി

   ക്രിപ്‌റ്റോകറൻസി ഒരു തരം ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ പണമാണ്. ഇത് ഇലക്‌ട്രോണിക് രൂപത്തിൽ മാത്രമേ നിലനിൽക്കൂ. അതായത് ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതിക രൂപമില്ലാത്ത വെർച്വൽ കറൻസികൾ അല്ലെങ്കിൽ നാണയങ്ങളാണ് ക്രിപ്റ്റോകറൻസി. എൻക്രിപ്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ 'ക്രിപ്‌റ്റോകറൻസി' എന്നു വിളിയ്ക്കുന്നത്. അതി സങ്കീർണമായ പ്രോഗ്രാമുകളിലൂടെയാണ് ക്രിപ്‌റ്റോ രൂപീകരിച്ചിരിക്കുന്നത്.
   Published by:Rajesh V
   First published: