ന്യൂഡൽഹി: 125 ആം ജന്മ ദിനത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദരമർപ്പിച്ച് രാജ്യം.നേതാജിയുടെ ഹോളോഗ്രാം പ്രതിമ (Grand Statue of Netaji) പ്രധാനമന്ത്രി (PM Narendra Modi) അനാഛാദനം ചെയ്തു. നേതാജി സ്വപ്നം കണ്ട സ്വതന്ത്ര ഇന്ത്യ സാക്ഷാത്കരിക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷമായ 2047-ന് മുമ്പ് ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഇന്ത്യ - ആസാദ് ഹിന്ദ് എന്ന ആശയത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ സ്വീകരിച്ച ധീരമായ ചുവടുകളാണ് നേതാജി സുഭാഷ് ചന്ദ്രബോസിനെ ഒരു ദേശീയ പ്രതീകമാക്കിയതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുസരിച്ചു നേരത്തെ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും എംപിമാരും പാർലമെന്റ് സെൻട്രൽ ഹാളിലെത്തി ആദരമർപ്പിച്ചിരുന്നു.
At the programme to mark the unveiling of the hologram statue of Netaji Bose. https://t.co/OxRPKqf1Q7
നേതാജിയോടുള്ള ഇന്ത്യയുടെ 'കടപ്പാടിന്റെ' പ്രതീകമെന്നോണമാണ് ഇന്ത്യാ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമസ്ഥാപിച്ചത്. ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്റെ പ്രതിമയാണ് ഇതേ സ്ഥലത്ത് ആദ്യമുണ്ടായിരുന്നത്. 1968ലാണ് ഈ പ്രതിമ നീക്കം ചെയ്തത്.
ശില്പം തയ്യാറാക്കുന്നതിനായി ദേശീയ മോഡേണ്‍ ആര്‍ട്ട് ഗാലറി ഡയറക്ടര്‍ ജനറല്‍ അദ്വൈത ഗദനായകിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 28 അടി ഉയരത്തിലും ആറ് അടി വീതിയിലുമാണ് ഗ്രാനൈറ്റില്‍ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ചത്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി ആചരിക്കുമെന്നും അന്നേ ദിവസം തന്നെ റിപബ്ലിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.