• HOME
 • »
 • NEWS
 • »
 • india
 • »
 • Hanuman Jayanti |108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ; ഹനുമാൻ ജയന്തി ദിനത്തിൽ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

Hanuman Jayanti |108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ; ഹനുമാൻ ജയന്തി ദിനത്തിൽ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ഹനുമാൻജി ചാർധാം പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ പ്രതിമയാണിത്

 • Share this:
  ഹനുമാൻ ജയന്തി (Hanuman Jayanti) ദിനത്തോടനുബന്ധിച്ച് കൂറ്റൻ ഹനുമാൻ പ്രതിമ രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). ഗുജറാത്തിലെ മോർബിയിലുള്ള ബാപ്പു കേശവാനന്ദ് ജി ആശ്രമത്തിലാണ് 108 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ഹനുമാൻജി ചാർധാം പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ പ്രതിമയാണിത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്.

  രാജ്യത്തിന്റെ നാല് ദിക്കുകളിലായി ഹനുമാൻ പ്രതിമകൾ സ്ഥാപിക്കുന്ന ബൃഹത് പദ്ധതിയാണ് ഹനുമാൻജി ചാർധാം. പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ പടിഞ്ഞാറു വശത്ത് സ്ഥാപിക്കപ്പെട്ട ഹനുമാൻ പ്രതിമയാണ് മോർബിയിലുള്ളത്. 1500 ടൺ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതാണ് ഈ പ്രതിമ.

  പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പ്രതിമ 2010ല്‍ ഷിംലയിൽ പണികഴിപ്പിച്ചിരുന്നു. രാജസ്ഥാനിൽ നിന്നുള്ള പ്രത്യേക സംഘം രണ്ട് വർഷം സമയമെടുത്താണ് ഈ ഹനുമാൻ ശില നിർമിച്ചത്.

  ഈ ശ്രേണിയിലെ മൂന്നാമത്തെ പ്രതിമയുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. രാമേശ്വരത്ത് പണികഴിപ്പിക്കുന്ന ഹനുമാൻ പ്രതിമയുടെ തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ ഫെബ്രുവരിയിലാണ് കഴിഞ്ഞത്. നാലാമത്തെ ഹനുമാൻ പ്രതിമ പശ്ചിമ ബംഗാളിൽ നിർമിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

  മുൻ പ്രധാനമന്ത്രിമാർക്ക് സമർപ്പണം; 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു


  രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന 'പ്രധാനമന്ത്രി സംഗ്രഹാലയ' (Pradhan Mantri Sangrahalaya) മ്യൂസിയത്തിന്റെ (museum) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) നിർവഹിച്ചു. ഉദ്ഘാടന ശേഷം പ്രവേശന ടിക്കറ്റ് എടുത്ത് മ്യൂസിയം മുഴുവൻ നടന്നു കണ്ടതിനു ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. ബി ആർ അംബേദ്കറുടെ (BR Ambedkar) ജന്മവാർഷികത്തോട് അനുബന്ധിച്ചായിരുന്നു ഉദ്ഘാടനം.

  Also Read- ജൂലൈ 1 മുതല്‍ പഞ്ചാബിലെ എല്ലാ വീട്ടിലും 300 യൂണിറ്റ് വൈദ്യുതി സൗജന്യം;തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ AAP

  പ്രത്യയശാസ്ത്രമോ അധികാര കാലാവധിയോ പരിഗണിക്കാതെ എല്ലാ പ്രധാനമന്ത്രിമാരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും വിവിധ വെല്ലുവിളികളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിമാർ എങ്ങനെയാണ് രാജ്യത്തെ നയിച്ചത് എന്നതിനെക്കുറിച്ചുമുള്ള വിവരണങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകൾ, എന്നിവയ്ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും മ്യൂസിയത്തിലുണ്ട്.

  ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് വിശദമായി എടുത്ത് കാട്ടുന്ന പഴയ നെഹ്‌റു മ്യൂസിയവും സംഗ്രഹാലയയിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചതും ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ലാത്തതുമായ നിരവധി സമ്മാനങ്ങളും നവീകരിച്ച ആദ്യ ബ്ലോക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 43 ​ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്.

  ഡൽഹിയിലെ തീൻ മൂർത്തി എസ്റ്റേറ്റിൽ ആണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 10,491 ചതുരശ്ര അടി വിസ്തൃതിയിൽ 271 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം. മ്യൂസിയത്തിന്റെ നിർമാണത്തിനായി മരങ്ങൾ മുറിക്കുകയോ പറിച്ചു നടുകയോ ചെയ്തിട്ടില്ല. ഹോളോഗ്രാമുകൾ, വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, മൾട്ടി-ടച്ച്, മൾട്ടിമീഡിയ, ഇന്ററാക്ടീവ് കിയോസ്‌ക്കുകൾ, കമ്പ്യൂട്ടറൈസ്ഡ് കൈനറ്റിക് ശിൽപങ്ങൾ, സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ, ഇന്ററാക്ടീവ് സ്‌ക്രീനുകൾ, എക്‌സ്പീരിയൻഷ്യൽ ഇൻസ്റ്റലേഷനുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം മ്യൂസിയത്തിലുണ്ട്. ഏപ്രിൽ 21 മുതൽ മ്യൂസിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
  Published by:Arun krishna
  First published: