• HOME
  • »
  • NEWS
  • »
  • india
  • »
  • മോർബി തൂക്കുപാലം: അപകടസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറില്‍ വ്യോമനിരീക്ഷണം നടത്തി

മോർബി തൂക്കുപാലം: അപകടസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറില്‍ വ്യോമനിരീക്ഷണം നടത്തി

പ്രധാനമന്ത്രി സന്ദര്‍ശിക്കും മുമ്പ് പാലം അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ പേര് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചു

  • Share this:
അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ മച്ചുനദിയിലെ തൂക്കുപാലം തകർന്നുണ്ടായ അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടരുന്ന മച്ചുനദിക്കു മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. അപകടത്തിൽ പരുക്കേറ്റവർ ചികിത്സയിലുള്ള മോർബി സിവിൽ ആശുപത്രിയും മോദി സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിന്റെ പേര് പ്രദർശിപ്പിച്ചിരുന്ന ബോർഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിന്റെ ചിത്രം പുറത്തുവന്നു. അപകടം നടന്ന് രണ്ടു ദിവസത്തിനുശേഷം പ്രധാനമന്ത്രി നടത്തുന്ന സന്ദർശനം ഇവന്റ് മാനേജ്മെന്റ് പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഇത്.



Also Read-ഗുജറാത്തിലെ തൂക്കുപാലം തകർന്ന് മരിച്ചവരിൽ 12 പേർ രാജ്കോട്ട് എംപിയുടെ കുടുംബാംഗങ്ങൾ

നേരത്തെ, പ്രധാനമന്ത്രി സന്ദർശിക്കുന്ന മോർബി സിവിൽ ആശുപത്രി യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിക്ക് ആശുപത്രിയിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനാണ് ഇതെന്നായിരുന്നു കോൺഗ്രസിന്റെയും എഎപിയുടെയും ആരോപണം.



Also Read-പാലം യുവാക്കൾ മനഃപൂർവം കുലുക്കി; പിന്നാലെ ഗുജറാത്തിലെ തൂക്കുപാലം തകരുന്നതിന്റെ ദൃശ്യം പുറത്ത്

ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മോർബിയിലാണ് ദുരന്തമുണ്ടായത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി അഞ്ച് ദിവസം മുൻപാണ് പാലം തുറന്നുകൊടുത്തത്. അപകട സമയത്ത് പാലത്തിൽ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് പാലത്തിന് മുകളിൽ കയറിവർ പാലം കുലുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Published by:Jayesh Krishnan
First published: