• HOME
 • »
 • NEWS
 • »
 • india
 • »
 • PM Narendra Modi | 'രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണം; കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്‍ത്തിക്കണം'; പ്രധാനമന്ത്രി മോദി

PM Narendra Modi | 'രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണം; കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്‍ത്തിക്കണം'; പ്രധാനമന്ത്രി മോദി

ജനാധിപത്യവ്യവസ്ഥ ശക്തിപ്പെടുത്താന്‍ കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം

 • Last Updated :
 • Share this:
  ലഖ്‌നൗ: രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Mod). ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ദേഹാത് ജില്ലയിലെ പരൗഖില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ ബലപ്പെടുത്താന്‍ സ്വജനപക്ഷപാതത്തില്‍ അകപ്പെട്ടുകിടക്കുന്ന രാഷ്ട്രീയകക്ഷികള്‍ അതില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  'എനിക്കെതിരെയാണ് പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനം. എനിയ്ക്ക് ആരുമായും വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നാണ് ആഗ്രഹം. ജനാധിപത്യവ്യവസ്ഥ ശക്തിപ്പെടുത്താന്‍ കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം' മോദി പറഞ്ഞു.

  രാഷ്ട്രീയരംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും സ്വജനപക്ഷപാതം വികസനത്തെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വജനപക്ഷപാതികള്‍ എനിക്കെതിരെ കോപ്പുകൂട്ടുകയാണെന്ന് മോദി ആരോപിച്ചു.

  Also Read-Modi@8 | സത്യപ്രതിജ്ഞ മുതല്‍ ഡെന്മാര്‍ക്ക് സന്ദര്‍ശനം വരെ; നരേന്ദ്രമോദിയുടെ 8 വര്‍ഷത്തെ വിദേശ നയതന്ത്ര ബന്ധങ്ങള്‍

  PM Modi| 'എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ'; കോവിഡ് സ്ഥിരീകരിച്ച സോണിയാ ഗാന്ധിക്ക് സൗഖ്യം ആശംസിച്ച് പ്രധാനമന്ത്രി

  ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് (Sonia Gandhi) കോവിഡ് (Covid 19) സ്ഥിരീകരിച്ചതിന് പിന്നാലെ എത്രയും വേ​ഗം ആരോഗ്യം വീണ്ടെടുക്കാൻ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). കോവിഡ‍് 19ൽ നിന്ന് സോണിയ ജി എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്. കോവി‍ഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സോണിയാ ഗാന്ധി സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. നാഷണൽ ഹെറാൾഡുമായി (National Herald Case) ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബുധനാഴ്ച എൻഫോഴ്സ്മെന്റ് വിഭാഗം (Enforcement Directorate) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെയാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.

  ഇതേ കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ രാഹുൽ ഗാന്ധിയും കൂടുതൽ സമയം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല സോണിയാ ഗാന്ധിയുടെ കോവിഡ് പരിശോധനാ ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. “കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ് 19 പോസിറ്റീവായി. അവൾക്ക് നേരിയ പനിയും ചില ലക്ഷണങ്ങളും ഉണ്ടാകുകയും സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയും ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തു. നിലവിൽ ഇ‍ഡിക്ക് മുന്നിൽ ഹാജരാകാൻ നൽകിയിരിക്കുന്ന തീയതി ജൂൺ 8 ആണ്” അദ്ദേഹം പറഞ്ഞു.

  സോണിയയോട് (75) ജൂൺ 8 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ, ജൂൺ 2 ന് ഹാജരാകാനാണ് രാഹുലിനോട് (51) ആവശ്യപ്പെട്ടത്. എന്നാൽ വിദേശത്തായതിനാൽ രാഹുൽ സമയം നീട്ടി ചോദിക്കുകയായിരുന്നു. ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ, സോണിയ സമൻസ് അനുസരിക്കുമെന്ന് പാർട്ടി നേതാക്കളായ സുർജേവാലയും അഭിഷേക് മനു സിങ്വിയും പറഞ്ഞിരുന്നു. എന്നാൽ കോവിഡ് പരിശോധന പോസിറ്റീവ് ആയതോടെ ജൂൺ 8 ന് ഇഡിക്ക് മുമ്പായി ഹാജരാകാൻ സാധ്യതയില്ല.

  Also Read-Popular Front | ഇത് ഭരണകൂടത്തിന്റെ വേട്ടയാടൽ; ജനാധിപത്യപരമായി നേരിടും; അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ പോപ്പുലർ ഫ്രണ്ട്

  2012ല്‍ മുന്‍ എം പി സുബ്രഹ്മണ്യൻ സ്വാമി നല്‍കിയ പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തുടർ നടപടിയുമായി ഇഡി മുന്നോട്ട് പോവുകയാണ്. ഇന്ന് ഹാജരാകാനായിരുന്നു രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കിലും വിദേശത്തായതിനാല്‍ ഈ മാസം അ‍ഞ്ചിന് ശേഷമേ ഹാജരാകാന്‍ കഴിയൂവെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.
  Published by:Jayesh Krishnan
  First published: