• HOME
  • »
  • NEWS
  • »
  • india
  • »
  • 2,870 കോടി രൂപ ചെലവിൽ ഗോവയിലെ അന്താരാഷ്ട്ര വിമാനത്താവളം; ഡിസംബർ 11ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

2,870 കോടി രൂപ ചെലവിൽ ഗോവയിലെ അന്താരാഷ്ട്ര വിമാനത്താവളം; ഡിസംബർ 11ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

2,870 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിമാനത്താവളം സംസ്ഥാനത്തെ രണ്ടാമത്തെ വിമാനത്താവളം ആയിരിക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ഗോവയിലെ മോപ്പയിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനവും മറ്റ് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡിസംബർ 11 ന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നോർത്ത് ഗോവയിലെ മോപ്പയിൽ 2,870 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിമാനത്താവളം സംസ്ഥാനത്തെ രണ്ടാമത്തെ വിമാനത്താവളം ആയിരിക്കും.

    ആദ്യഘട്ടത്തിൽ പ്രതിവർഷം 44 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകുമെന്നും പദ്ധതി പൂർണമായും പൂർത്തിയാക്കിയാൽ പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ​ഗോവയിൽ ഇപ്പോഴുള്ള ദബോലിം വിമാനത്താവളത്തിന് ഒരു വർഷം 85 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെങ്കിലും ചരക്ക് ഗതാഗതത്തിനുള്ള സൗകര്യം ഇവിടെ ഇല്ലെന്നും അത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് പുതിയ വിമാനത്താവളം നിർമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡിസംബർ 11ന് പ്രധാനമന്ത്രി മോദി ഗോവയിലെത്തുമെന്നും മോപ്പ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    Also Read- വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ പരിധിയിൽ 5ജി ബേസ് സ്റ്റേഷനുകൾ നിർമ്മിക്കരുത്; ടെലികോം കമ്പനികൾക്ക് നിർദേശം

    ജിഎംആർ ഗോവ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനാണ് 40 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല. ഇത് 20 വർഷം വരെ നീട്ടിയേക്കാം. നോർത്ത് ഗോവയിലെ 2,312 ഏക്കർ സ്ഥലത്താണ് വിമാനത്താവളം ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ പനാജിയിൽ നടക്കുന്ന ലോക ആയുർവേദ കോൺഗ്രസിന്റെ സമാപന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് പ്രമോദ് സാവന്ത് അറിയിച്ചു.

    Also Read- ‘മദ്യക്കച്ചവടം ഉപേക്ഷിക്കൂ, ഒരു ലക്ഷം രൂപ തരാം’ മദ്യനിരോധനം ശക്തമാക്കാൻ ബീഹാർ സർക്കാരിന്റെ വാഗ്ദാനം

    നോർത്ത് ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ഉത്തർപ്രദേശിലുള്ള ഗാസിയാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ, ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി എന്നിവയുടെ ഉദ്ഘാടനവും വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. സംസ്ഥാനത്തെത്തുന്നവർക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ആപ്പ് ആരംഭിക്കാൻ ഒരുങ്ങുകയാണ് തങ്ങളെന്ന് ഗോവ സർക്കാർ അടുത്തിടെ അറിയിച്ചിരുന്നു. ഗോവയിലെ ഗതാഗതമന്ത്രി മോവിൻ ഗോഡീഞ്ഞോയാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.

    ഓരോ സ്ഥലങ്ങളിലേക്കും വേണ്ട നിരക്കുകൾ എത്രയെന്ന് ഈ ആപ്പിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഗോവയിലെ ഡാബോളിം വിമാനത്താവളത്തിൽ എത്തുന്ന ഓരോരുത്തർക്കും ഗതാഗത നിരക്കുകളും മറ്റും മനസ്സിലാക്കാനായി ഈ ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ടാക്സി, ബസ്, റിക്ഷാ, ടൂ വീലർ ടാക്സി നിരക്കുകളെല്ലാം ഇതിൽ വിശദമായി ലഭിക്കും. നിശ്ചിത ദൂരത്തിന് എത്ര പണമാണ് ഈടാക്കുകയെന്നും മനസ്സിലാക്കാൻ സഞ്ചാരികളടക്കം ഗോവയിലെത്തുന്ന ആർക്കും സാധിക്കുമെന്നും ഗോഡീഞ്ഞോ പറഞ്ഞു.

    Published by:Naseeba TC
    First published: