COVID 19| മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ച ഇന്ന്: രോഗമുള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന് കേരളം

ഇന്ന് വൈകിട്ട് 3 മണിക്കാണ് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് നടക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 16, 2020, 7:37 AM IST
COVID 19| മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ച ഇന്ന്: രോഗമുള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന് കേരളം
PM Narendra modi meets chief ministers
  • Share this:
കോവിഡ് രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 3 മണിക്കാണ് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് നടക്കുന്നത്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഉന്നയിക്കും. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി വെക്കും.

TRENDING:കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ വിട്ടയച്ചു [NEWS]Oscars 2021| 2021 ലെ ​ഓ​സ്ക​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് ര​ണ്ടു മാ​സ​ത്തേക്ക് നീ​ട്ടി [NEWS]Expats Return: കേരളം ആവശ്യപ്പെട്ടു; ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ഇന്ത്യൻ എംബസി [NEWS]
രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തെക്കുറിച്ചും ലോക്ക്ഡൌണ്‍ ഇളവുകളെകുറിച്ചും ചര്‍ച്ച നടക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രവാസികളുടെ വരവ് സംബന്ധിച്ച തീരുമാനങ്ങളെക്കുറിച്ചാകും കേരളം പ്രധാനമായും ഉറ്റുനോക്കുന്നത്.
First published: June 16, 2020, 7:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading