• HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വനിയമം: പ്രതിഷേധങ്ങളെ ചെറുക്കാൻ ബിജെപി; ഡൽഹിയിൽ പ്രധാനമന്ത്രി BJP റാലിയെ അഭിസംബോധന ചെയ്യും

പൗരത്വനിയമം: പ്രതിഷേധങ്ങളെ ചെറുക്കാൻ ബിജെപി; ഡൽഹിയിൽ പ്രധാനമന്ത്രി BJP റാലിയെ അഭിസംബോധന ചെയ്യും

പാക് ഭീകര സംഘടന ജയ്ഷ് മുഹമ്മദിന്റെ  ആക്രമണ ഭീഷണിയുള്ളതിനാൽ  ശക്തമായ സുരക്ഷയാണ് രാംലീല മൈതാനിയിലും നഗരത്തിലും ഒരുക്കിയിട്ടുള്ളത്.

Narendra-Modi

Narendra-Modi

  • News18
  • Last Updated :
  • Share this:
ന്യൂഡൽഹി: കഴിഞ്ഞ 10 ദിവസമായി രാജ്യ തലസ്ഥാനം പ്രതിഷേധത്തിലാണ്.ജന്തർമന്ദർ, സീലംപൂർ, ജഫ്രാബാദ്, ഇന്ത്യാ ഗേറ്റ്, ജാമിയ മേഖലകലകളിൽ പ്രതിഷേധം അടങ്ങിയിട്ടില്ല. അതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.

ഫെബ്രുവരുയില്‍ നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞടുപ്പിന്റെ പ്രചരണത്തിന് ഇന്ന് രാംലീല മൈതാനിയല്‍ പ്രധാനമന്ത്രി തുടക്കമിടും.സംസ്ഥാനത്തിന്റെ  വിവധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങല്‍ റാലിയിൽ പങ്കെടുക്കും. ഡല്‍ഹിയിലെ അനധികൃത കോളനികൾക്ക് സ്വത്ത് അവകാശം നല്‍കുന്ന ബിൽ കഴിഞ്ഞ പാര്‍ലമെൻറ്  സമ്മളനത്തില്‍ പാസാക്കിയരുന്നു. ലക്ഷകണക്കിന് ജനങ്ങള്‍ക്ക്  സ്വത്തവകാശം ലഭിക്കുന്ന പദ്ധതി  പ്രധാനമന്ത്രി ചടങ്ങിൽ വിശദീകരിക്കും.

Also Read-പൗരത്വനിയമം: മംഗളൂരുവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയം; കർഫ്യൂവിന് ഇളവ്; നിരോധനാജ്ഞ തുടരും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തലസ്ഥാനത്ത് ശക്തമായ ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ  പരിപാടിയായതിനാൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ  പരാമർശിച്ചേക്കുമെന്നാണ് സൂചന. പാക് ഭീകര സംഘടന ജയ്ഷ് മുഹമ്മദിന്റെ  ആക്രമണ ഭീഷണിയുള്ളതിനാൽ  ശക്തമായ സുരക്ഷയാണ് രാംലീല മൈതാനിയിലും നഗരത്തിലും ഒരുക്കിയിട്ടുള്ളത്.

Also Read-പൗരത്വനിയമം: യുപിയിൽ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി

അതേ സമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാൻ രാജ്യവ്യാപക പ്രചാരണത്തിനും ബിജെപി ഇന്ന് തുടക്കം കുറിക്കും. രാജ്യമെമ്പാടും 1000 റാലികൾ നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. അടുത്ത 10 ദിവസത്തിനുള്ളിൽ വീടുകൾ കയറി ഇറങ്ങിയുള്ള ബോധവത്കരണവും ബിജെപി നടത്തും. മൂന്നുകോടിയോളം കുടുംബങ്ങളിൽ പൗരത്വ നിയമ ഭേദഗതിയെപ്പറ്റിയുള്ള നിലപാടുകൾ നേരിട്ട് വിശദീകരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
First published: