• HOME
  • »
  • NEWS
  • »
  • india
  • »
  • മകന്റെ ചികിത്സ പ്രതിസന്ധിയിൽ; പിഎംസി ബാങ്കിൽ 90 ലക്ഷം നിക്ഷേപിച്ചയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മകന്റെ ചികിത്സ പ്രതിസന്ധിയിൽ; പിഎംസി ബാങ്കിൽ 90 ലക്ഷം നിക്ഷേപിച്ചയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മരിച്ച ഗുലാട്ടിക്ക് രോഗിയായ മകനുണ്ട്. മകന്റെ ചികിത്സയ്ക്ക് ദിവസം വലിയ തുക വേണ്ടി വരുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

pmc bank

pmc bank

  • Last Updated :
  • Share this:
    മുംബൈ: വിവാദ പഞ്ചാബ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്കിൽ 90 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഓഷിവാര സ്വദേശി സഞ്ജയ് ഗുലാട്ടിയാണ് മരിച്ചത്. പിഎംസി ബാങ്കിലെ നിക്ഷേപകർ തിങ്കളാഴ്ച കോടതിക്ക് പുറത്ത് നടത്തിയ പ്രതിഷേധത്തിൽ ഇയാളും പിതാവും പങ്കെടുത്തിരുന്നു. തിങ്കളാഴ്ച അത്താഴം കഴിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.

    also read:കേരളത്തിലെ ചർച്ചകൾ നിരാശപ്പെടുത്തിയത് എങ്ങനെ? നൊബേൽ ജേതാവിന്റെ സാക്ഷ്യം

    ആർബിഐ വിലക്കിനെ തുടർന്ന് പിഎംസി ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് പരിധിയുണ്ട്. 40,000 രൂപവരെ മാത്രമേ പിൻവലിക്കാനാവൂ. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഇതിനെതിരെയാണ് നിക്ഷേപകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

    മരിച്ച ഗുലാട്ടിക്ക് രോഗിയായ മകനുണ്ട്. മകന്റെ ചികിത്സയ്ക്ക് ദിവസം വലിയ തുക വേണ്ടി വരുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ ജെറ്റ് എയർവേസ് ജീവനക്കാരനാണ് ഇയാൾ. ജെറ്റ് എയർവേസ് പ്രതിസന്ധിയെ തുടർന്നാണ് ഇയാൾക്ക് ജോലി നഷ്ടമായത്.

    ഹൗസിങ് ഡെവലപ്പ്‌മെന്റ് ആന്റ് ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡിന് വഴിവിട്ട് 4355 കോടി രൂപ വായ്പ അനുവദിച്ചതിനെ തുടര്‍ന്നാണ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
    First published: