• HOME
  • »
  • NEWS
  • »
  • india
  • »
  • ജോയ് തോമസിന്റെ രണ്ടാം ഭാര്യക്ക് 9 ഫ്ലാറ്റുകള്‍;രണ്ടാം വിവാഹത്തിനായി ജുനൈദ് ഖാനായി; പിഎംസി തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ

ജോയ് തോമസിന്റെ രണ്ടാം ഭാര്യക്ക് 9 ഫ്ലാറ്റുകള്‍;രണ്ടാം വിവാഹത്തിനായി ജുനൈദ് ഖാനായി; പിഎംസി തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ

മുമ്പ് ജോയ് തോമസിന്റെ മുംബൈയിലും താനെയിലുമുള്ള 4 ഫ്ലാറ്റുകള്‍ പൊലീസ് കണ്ടുകെട്ടിയിരുന്നു. ഇതില്‍ ഒരെണ്ണം ആദ്യ ഭാര്യയിലുള്ള മകന്റെ പേരിലായിരുന്നു.

joy thomas

joy thomas

  • Last Updated :
  • Share this:
    മുംബൈ: സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കിന്റെ മുന്‍ എംഡി ജോയ് തോമസ് തന്റെ പഴ്‌സനല്‍ അസിസ്റ്റന്റിനെ രഹസ്യ വിവാഹം ചെയ്ത് ഇരുവരുടെയും പേരില്‍ പൂനെയില്‍ 9 ഫ്ലാറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണ സംഘം.

    2005ല്‍ രണ്ടാം വിവാഹത്തിനായി ജോയ് തോമസ് മതം മാറി ജുനൈദ് ഖാന്‍ എന്ന പേരു സ്വീകരിച്ചു. എന്നാല്‍ ഔദ്യോഗികമായി ജോയ് തോമസ് എന്നുതന്നെ തുടർന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ആദ്യഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു.

    also  read:ഫിറോസ് കുന്നും പറമ്പിലിനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

    മുമ്പ് ജോയ് തോമസിന്റെ മുംബൈയിലും താനെയിലുമുള്ള 4 ഫ്ലാറ്റുകള്‍ പൊലീസ് കണ്ടുകെട്ടിയിരുന്നു. ഇതില്‍ ഒരെണ്ണം ആദ്യ ഭാര്യയിലുള്ള മകന്റെ പേരിലായിരുന്നു. രണ്ടാം ഭാര്യയില്‍ 10 വയസ്സുള്ള മകനും 11 വയസ്സുള്ള ദത്തു പുത്രിയുമുണ്ട്.

    6,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ട് വഴി അനധികൃതമായി വായ്പ അനുവദിച്ചത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ബാങ്കിന്റെ മുന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കടം വാങ്ങിയ എച്ച്ഡിഐഎല്‍ (ഹൗസിങ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ഉദ്യോഗസ്ഥര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

    നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചു കാട്ടിയതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഎംസി ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബാങ്കിന്റെ 70% വായ്പയും എച്ച്ഡിഐഎല്ലിനു നല്‍കിയതില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് 4,355 കോടി രൂപയുടെ തട്ടിപ്പ് കേസാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

    First published: