• HOME
  • »
  • NEWS
  • »
  • india
  • »
  • PMJJBY, PMSBY, APY | ഏഴ് വർഷം പൂർത്തിയാക്കി മൂന്ന് സാമൂഹിക സുരക്ഷാ പദ്ധതികൾ; ഇതുവരെയുള്ള നേട്ടങ്ങൾ എന്തെല്ലാം?

PMJJBY, PMSBY, APY | ഏഴ് വർഷം പൂർത്തിയാക്കി മൂന്ന് സാമൂഹിക സുരക്ഷാ പദ്ധതികൾ; ഇതുവരെയുള്ള നേട്ടങ്ങൾ എന്തെല്ലാം?

പദ്ധതികളുടെ ഏഴാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ പദ്ധതികളുടെ ഇതുവരെയുള്ള നേട്ടങ്ങളും സവിശേഷതകളും എന്തെല്ലാമാണന്ന് നോക്കാം.

  • Share this:
    പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ - PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ - PMSBY), അടൽ പെൻഷൻ യോജന (എപിവൈ - APY) എന്നീ മൂന്ന് സാമൂഹിക സുരക്ഷാ പദ്ധതികൾ (social security schemes) ആരംഭിച്ചിട്ട് ഏഴ് വർഷം പൂർത്തിയായി. രാജ്യത്തെ എല്ലാ പൗരൻമാരുടെയും ക്ഷേമം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 മെയ് 9നാണ് ഈ പദ്ധതികൾക്ക് തുടക്കം കുറിച്ചത്.

    പിഎംജെജെബിവൈ (PMJJBY), പിഎംഎസ്ബിവൈ (PMSBY) എന്നിവ ചെലവ് കുറഞ്ഞ രണ്ട് ഇൻഷൂറൻസ് പദ്ധതികളാണ്,അതേസമയം എപിവൈ (APY) എന്നത് വാർദ്ധക്യത്തിൽ സ്ഥിരമായി നിശ്ചിത തുക പെൻഷൻ നേടാൻ അവസരം നൽകുന്ന ഒരു നിക്ഷേപ പദ്ധതിയാണ്. പദ്ധതികളുടെ ഏഴാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ പദ്ധതികളുടെ ഇതുവരെയുള്ള നേട്ടങ്ങളും സവിശേഷതകളും എന്തെല്ലാമാണന്ന് നോക്കാം.

    പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന
    ഒരു വർഷത്തെ ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് പിഎംജെജെബിവൈ. ഏതെങ്കിലും കാരണത്താൽ മരണം സംഭവിക്കുകയാണെങ്കിൽ പരിരക്ഷ ഉറപ്പു നൽകുന്ന ഈ പദ്ധതി ഓരോ വർഷവും പുതുക്കണം. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉള്ള 18 നും 50 നും ഇടയിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും പദ്ധതിയുടെ ഭാ​ഗമാകാം. 50 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് സ്കീമിൽ ചേരുന്നവർക്ക് പ്രീമിയം അടിസ്ഥാനമാക്കി 55 വയസ്സ് വരെ പരിരക്ഷ ലഭിക്കും. പദ്ധതിയുടെ വാർഷിക പ്രീമിയം 330 രൂപയാണ്. ഏതെങ്കിലും കാരണത്താൽ മരണം സഭവിക്കുകയാണെങ്കിൽ 2 ലക്ഷം രൂപയുടെ പരരിക്ഷ ലഭിക്കും. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ 27 വരെ പദ്ധതിയിൽ അം​ഗങ്ങളായിട്ടുള്ളവരുടെ എണ്ണം 12.76 കോടിയിൽ കൂടുതലാണ് മാത്രമല്ല, 5,76,121 ക്ലെയിമുകൾക്കായി 11,522 കോടി രൂപ നൽകിയിട്ടുണ്ട്.

    പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന
    ഒരു വർഷത്തെ അപകട ഇൻഷൂറൻസ് പദ്ധതിയാണ് പിഎംഎസ്ബിവൈ. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ പരിരക്ഷ ഉറപ്പു നൽകുന്ന ഈ പദ്ധതിയും വർഷം തോറും പുതുക്കാവുന്നതാണ്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള 18നും 70നും ഇടയിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും
    പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്. അപകടം മൂലം മരണം അല്ലെങ്കിൽ വൈകല്യം സംഭവിക്കുകയാണെങ്കിൽ 2 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അപകടം മൂലം ഭാഗികമായി വൈകല്യം സംഭവിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. 2022 ഏപ്രിൽ 27 വരെയുള്ള കണക്കനുസരിച്ച്, സ്കീമിന് കീഴിൽ പ്രവേശനം നേടിയവരുടെ മൊത്തം എണ്ണം 28.37 കോടിയിലേറെയാണ്, കൂടാതെ97,227 ക്ലെയിമുകൾക്കായി 1,930 കോടി രൂപ അടച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.

    അടൽ പെൻഷൻ യോജന

    അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർദ്ധക്യ കാലത്ത് വരുമാന സുരക്ഷ ഉറപ്പു നൽകുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ഒരു സംരംഭമാണിത്. നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ (NPS) കീഴിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) ആണ് എപിവൈ നിയന്ത്രിക്കുന്നത്. 18 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും പദ്ധതിയുടെ ഭാ​ഗമാകാം. തിരഞ്ഞെടുക്കുന്ന പെൻഷൻ തുക അടിസ്ഥാനമാക്കി വരിക്കാർ നൽകേണ്ട വിഹിതം വ്യത്യാസപ്പെട്ടിരിക്കും. വരിക്കാർക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ ഒരു നിശ്ചിത തുക പ്രതിമാസ പെൻഷനായി ലഭിച്ചു തുടങ്ങും. സ്കീമിൽ ചേർന്നതിന് ശേഷം വരിക്കാർ നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കി 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ തുക ലഭിക്കും. 2022 ഏപ്രിൽ 27 വരെയുള്ള കണക്കുകൾ അനുസരിച്ച് പദ്ധതിയിൽ വരിക്കാരായവരുടെ എണ്ണം നാല് കോടിയിലധികമാണ്.
    Published by:Jayashankar Av
    First published: