HOME » NEWS » India » POILA BAISAKH 2021 EVERYTHING YOU NEED TO KNOW ABOUT BENGALI NEW YEAR GH

Poila Baisakh 2021: ബംഗാളി പുതുവത്സര ദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

Poila Baisakh 2021: അക്ബറിന്റെ കൊട്ടാരത്തിലെ ജ്യോതിശാസ്ത്രജ്ഞനായ ഫ്തഹുല്ലാ ഷീറാസിയാണ് മുസ്ലിംകളുടെ ചന്ദ്ര കലണ്ടറും ഹിന്ദുക്കളുടെ സൂര്യ കലണ്ടറും കൂട്ടിച്ചേർത്ത് പുതിയ കലണ്ടർ രൂപീകരിച്ചത്.

News18 Malayalam | news18-malayalam
Updated: April 15, 2021, 6:26 PM IST
Poila Baisakh 2021: ബംഗാളി പുതുവത്സര ദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം
Poila_Baisakh_2021
  • Share this:
Poila Baisakh 2021: ബംഗാളി കലണ്ടറിലെ ആദ്യ ദിവസമാണ് പോയില ബൊയ്ശക് അഥവാ ബംഗ്ലാ നോബോബോർഷോ ആയി ആഘോഷിക്കുന്നത്. ഈ ഏപ്രിൽ 15 ന് ബംഗാളികൾ ന്യൂ ഇയർ ആഘോഷിക്കാനിരിക്കുകയാണെങ്കിലും വെസ്റ്റ് ബംഗാൾ, ത്രിപുര, അസം തുടങ്ങിയ സംസ്ഥാനങ്ങൾ കോവിഡ്-19 ഭീഷണിയിൽ ആണ്. പോയില ബൊയ്ശക്, പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ലുനിസോളാർ ബംഗാൾ കലണ്ടർ പ്രകാരം ആദ്യ മാസമായ ബോഷ്കിലെ ആദ്യ ദിനമാണ്. ഇത് ഏപ്രിൽ 14 അല്ലെങ്കിൽ 15 ന് ആണ് ആഘോഷിക്കുന്നത്. വളരെയേറെ ആവേശത്തോടെയും വർണാഭമായും ആണ് ഈ വിശേഷ ദിവസം കൊണ്ടാടപ്പെടുന്നത്.

ഈ വേളയിൽ നഗരങ്ങളിൽ മേളകൾ അരങ്ങേറുകയും ആളുകൾ ഒത്തുകൂടുകയും അന്യോന്യം "ശുഭോ നോബോബർഷോ "(ഹാപ്പി ന്യൂ ഇയർ ) എന്ന് അഭിവാദ്യം ചെയ്യുകയും ചെയ്യും. എല്ലാവരും പുത്തൻ വസ്ത്രങ്ങൾ വാങ്ങി ഈ ആഹ്ലാദ ദിവസം കെങ്കേമമാക്കും. എന്നാൽ ഈ വർഷത്തെ ആഘോഷം കോറോണവൈറസിന്റെ ഭീതിയിൽ ലളിതവും നിയന്ത്രിതവും ആയിരിക്കും. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം രാജ്യത്ത് വ്യാപമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്.

പോയില ബൊയ്ശകിന്റെ ചരിത്രം

ബംഗ്ല പുതുവത്സര ദിനത്തിന്റെ ചരിത്രം തുടങ്ങുന്നത് മുഗൾ ഭരണം കാലം മുതൽക്കാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നാടോടിക്കഥകൾ പറയുന്നത് ശരിയാണെങ്കിൽ അക്ബർ ചക്രവർത്തി കൊയ്ത്തു കഴിഞ്ഞ് ആളുകളിൽ നിന്ന് ചുങ്കം പിരിക്കാ൯ വേണ്ടി നിശ്ചയിച്ച തിയ്യതിയായിരുന്നു ഇത്. എല്ലാ വർഷവും ഇതേ ദിവസമായിരുന്നു ആളുകളിൽ നിന്ന് ചുങ്കം പിരിച്ചുരുന്നതത്രേ. പിൽക്കാലത്ത് ഇത് ഒരു ആഘോഷ ദിനമായി മാറുകയായിരുന്നു.

അക്ബറിന്റെ കൊട്ടാരത്തിലെ ജ്യോതിശാസ്ത്രജ്ഞനായ ഫ്തഹുല്ലാ ഷീറാസിയാണ് മുസ്ലിംകളുടെ ചന്ദ്ര കലണ്ടറും ഹിന്ദുക്കളുടെ സൂര്യ കലണ്ടറും കൂട്ടിച്ചേർത്ത് പുതിയ കലണ്ടർ രൂപീകരിച്ചത്. ഫഷോലി ഷാ൯ എന്ന പുതിയ കൊയ്ത്തു കലണ്ടറാണ് ഷിറാസി തയ്യാറാക്കിയത്. ഇതാണ് പിൽക്കാലത്ത് ബംഗാളി കലണ്ടറായി മാറിയത്. എന്നാൽ പശ്ചിമ ബംഗാളിന്റെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്ന ഹിന്ദു മത വിശ്വാസികൾ വിക്രമാദിത്യ ചക്രവർത്തിയാണ് ബംഗാളി കലണ്ടർ രൂപീകരിച്ചതെന്ന് വിശ്വസിക്കുന്നു.

പോയില ബൊയ്ശകിന്റെ പ്രാധാന്യം

ഈ ദിനത്തിൽ കട ഉടമകളും ബിസിനസ്‌ മുതലാളികളും തങ്ങളുടെ സ്ഥിര ഉപഭോക്താക്കളെ ക്ഷണിക്കുകയും പുതുവത്സത്തിൽ തന്നെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിനാൽ അവർക്ക് പ്രോത്സാഹന ടോക്കൺ നൽകുകയും ചെയ്യും. ചില കടകളിൽ തങ്ങളുടെ ഉപഭോക്താക്കളുടെ വിവരം ശേഖരിക്കാൻ പുതിയ ബുക്കുകൾ സൂക്ഷിക്കാറുണ്ട്. തങ്ങളുടെ ബിസിനസ്സിൽ അഭിവൃതി ഉണ്ടാവാൻ ഗണേശ ദേവനോടും ലക്ഷ്മി ദേവിയോടും ആളുകൾ പ്രാർത്ഥിക്കാറുണ്ട്.

TAGS: BENGALI NEW YEAR, HISTORY OF POILA BOISHAKH, POILA BOISAKH, SIGNIFICANCE OF POILA BOISHAKH, WEST BENGAL, പോയില ബൊയ്ശക്, ബംഗാള ന്യു ഇയർ, ബംഗാളി പുതുവത്സര ദിനം
Published by: Anuraj GR
First published: April 15, 2021, 6:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories