• HOME
  • »
  • NEWS
  • »
  • india
  • »
  • Wild Mushroom | വിഷ കൂൺ കഴിച്ച് ആസാമിൽ 13 പേർ മരിച്ചു; നിരവധി പേർ നിരീക്ഷണത്തിൽ

Wild Mushroom | വിഷ കൂൺ കഴിച്ച് ആസാമിൽ 13 പേർ മരിച്ചു; നിരവധി പേർ നിരീക്ഷണത്തിൽ

ഏപ്രിൽ ആറാം തീയതി തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് സ്ത്രീകൾ കൂണുകൾ നുള്ളിയെടുത്തത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിഷമുള്ള കാട്ടുകൂൺ (Wild Mushroom) കഴിച്ച് ആസാമിൽ (Assam) 13 പേർ മരിച്ചു. മരിച്ചവരിൽ ആറു വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. നിരവധി പേർ നിരീക്ഷണത്തിലാണ്. ചികിത്സയിലിരിക്കെയാണ് ഭൂരിഭാഗം പേരും മരിച്ചതെന്നും നിരവധി പേർ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (Assam Medical College and Hospital (AMCH)) സൂപ്രണ്ട് പ്രശാന്ത ദിഹിൻഗിയ പറഞ്ഞു. ആസാമിലെ ചറൈഡിയോ, ദിബ്രുഗഡ്, ശിവസാഗർ, ടിൻസുകിയ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചത്.

    കിഴക്കൻ ആസാമിലെ ചറൈഡിയോ, ദിബ്രുഗഡ്, ശിവസാഗർ, ടിൻസുകിയ ജില്ലകളിൽ നിന്നുള്ള തേയിലത്തോട്ട തൊഴിലാളികളായ 35 പേരെ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ കൂൺ കഴിച്ചതിനു ശേഷം ഉണ്ടായ അസ്വസ്ഥതകളെ തുടർന്ന് എഎംസിഎച്ചിൽ പ്രവേശിപ്പിച്ചതായി ദിഹിൻഗിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 35 പേരിൽ 13 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.

    ഏപ്രിൽ ആറാം തീയതി തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് സ്ത്രീകൾ കൂണുകൾ നുള്ളിയെടുത്തത്. വീട്ടിലെത്തിയ ഇവർ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് ഇത് പാകം ചെയ്ത് നൽകി. മണിക്കൂറുകൾക്ക് ശേഷം വയറിളക്കവും ഛർദ്ദിയും കഠിനമായ വയറുവേദനയും അനുഭവപ്പെട്ടു. അടുത്തുള്ള ഒരു ആശുപത്രിയിലേക്കാണ് എല്ലാവരെയും ആദ്യം കൊണ്ടുപോയത്. ‌ശാരീരികനില വഷളായതിനെ തുടർന്ന് എഎംസിഎച്ചിലേക്ക് മാറ്റുകയായിരുന്നു.

    ഏപ്രിൽ 9 ന് ബാബുഡെംഗ ലൈനിലെ സോനാരി നാപുക് ടീ എസ്റ്റേറ്റിലെ നുനു മിർധ (24), സുമ്ലി മിർധ (20), സുന്ദർ മിർധ (20), അജോയ് ബൗരി (22) എന്നിവരെയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ നാല് പേരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

    റിപ്പോർട്ടുകൾ പ്രകാരം, കാട്ടു കൂൺ കഴിച്ച് നിരവധി ആളുകൾ എല്ലാ വർഷവും രോഗികളാകാറുണ്ട്. അവരിൽ ചിലർ പലപ്പോഴും അസുഖത്തിന് മുന്നിൽ കീഴടങ്ങാറാണ് പതിവ്. ദോഷകരവും ഉപയോഗയോഗ്യമല്ലാത്തതുമായ കാട്ടു കൂണുകൾ തിരിച്ചറിയാൻ പലപ്പോഴും നാട്ടുകാർക്ക് കഴിയാറുമില്ല.
    ‌‌
    കാട്ടുകൂണുകൾ ഭക്ഷ്യയോ​ഗ്യമാണോ?

    എല്ലാ കാട്ടുകൂടുകളും ഭക്ഷ്യയോ​ഗ്യമല്ലെന്നു മാത്രമല്ല അപകടകാരികളുമാണ്. ഇത്തരം വിഷക്കൂണുകൾ ആസാമിൽ സംഭവിച്ചതു പോലെ നിരവധി ആളുകളുടെ മരണത്തിന് കാരണമാകാറുണ്ട്. പക്ഷേ സാധാരണ കൂണുകളോട് സാമ്യമുള്ളതാണ് ഇവ. രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ വർഷങ്ങളുടെ പരിശീലനവും പരിജ്ഞാനവും ആവശ്യമാണ്. ശരിയായി പാകം ചെയ്താൽ ചില കാട്ടു കൂൺ കഴിക്കുന്നത് സുരക്ഷിതമാണ്.

    ഭക്ഷ്യയോഗ്യമായ കൂണുകളിൽ വിറ്റാമിൻ ബി ധാരളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും ഇത്തരം കൂണുകളിൽ അടങ്ങിയിരിക്കുന്നു. കൂണിലെ വിറ്റാമിൻ ഡിയുടെ അളവ്, വിളവെടുപ്പിന് ശേഷമുള്ള അവയുടെ കൈകാര്യം ചെയ്യലിനെയും അവയ്ക്ക് എത്രമാത്രം സൂര്യപ്രകാശം ഏൽക്കുന്നുണ്ട് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. നിരവധി കൂൺ ഇനങ്ങളുടെ ആവാസകേന്ദ്രമാണ് ഇന്ത്യ.

    Summary: Poisonous mushroom claims 13 lives in Assam
    Published by:user_57
    First published: