നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • താജ്മഹലില്‍ കാവിക്കൊടി വീശി; നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ

  താജ്മഹലില്‍ കാവിക്കൊടി വീശി; നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ

  നേരത്തെയും ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്. താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന അവകാശവാദവും നേരത്തെ ഉയർന്നിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ആഗ്ര: താജ്മഹൽ പരിസരത്ത് കാവിക്കൊടിയുമായെത്തി ശിവ ചാലിസ മുഴക്കിയ യുവാക്കൾ അറസ്റ്റിൽ. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരായ നാല് യുവാക്കളാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. യുവാക്കളെ പിടികൂടിയ സിഐഎസ്എഫ് നാല് പേരെയും ലോക്കൽ പൊലീസിന് കൈമാറി. ഹിന്ദു ജാഗരൺ മഞ്ച് ജില്ല പ്രസിഡന്‍റ് ഗൗരവ് താക്കൂർ, സോനു ബാഗേൽ, വിശേഷ് കുമാർ, റിഷി ലവാനിയ എന്നിവരാണ് അറസ്റ്റിലായത്.

   Also Read- ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്നുകൊടുത്തു; വി ഫോര്‍ സംഘടനാ നേതാക്കള്‍ അറസ്റ്റില്‍

   താജ്മഹൽ പരിസരത്ത് മതപരമോ മറ്റ് പ്രചാരണ പ്രവർത്തനങ്ങളോ നടത്താൻ അനുമതി ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ ഇത് സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. നേരത്തെയും ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്. താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന അവകാശവാദവും നേരത്തെ ഉയർന്നിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. താജ്മഹൽ പരിസരത്ത് ഇവർ കാവിക്കൊടി വീശുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്.

   Also Read- മുൻ ജീവനക്കാരനെ കാണാൻ മുംബൈയിൽ നിന്ന് പൂനെയിൽ; രത്തൻ ടാറ്റയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ

   നേരത്തെ കഴിഞ്ഞ ഒക്ടോബറിൽ വിജയദശമി ദിനത്തിലും ഗൗരവ് താക്കൂറിന്‍റെ നേതൃത്വത്തിൽ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ താജ്മഹലിന്‍റെ പരിസരത്തേക്ക് അതിക്രമിച്ച് കയറി കൊടി ഉയർത്തിയിരുന്നു. 2018ലും 2017ലും സമാനമായ നടപടികൾക്ക് താജ്മഹൽ സാക്ഷ്യം വഹിച്ചിരുന്നു. 2008ൽ താജ്മഹൽ പരിസരത്ത് പൂജ നടത്താൻ ശ്രമിച്ച ശിവസേന പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
   Published by:Rajesh V
   First published:
   )}