'ഹാപ്പി ഹോളി' പോസ്റ്ററിൽ മുൻകാമുകിയുടെ ചിത്രവും; യുവാവിനെ അറസ്റ്റ് ചെയ്ത് ആന്‍റി റോമിയോ സ്ക്വാഡ്

യുവതിയുടെ വിവാഹം ഒരു അഭിഭാഷകനുമായി അടുത്തയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ പോസ്റ്റർ കണ്ട യുവതിയുടെ വീട്ടുകാർ ശരിക്കും പരിഭ്രാന്തരായി.

News18 Malayalam | news18
Updated: February 25, 2020, 8:49 PM IST
'ഹാപ്പി ഹോളി' പോസ്റ്ററിൽ മുൻകാമുകിയുടെ ചിത്രവും; യുവാവിനെ അറസ്റ്റ് ചെയ്ത് ആന്‍റി റോമിയോ സ്ക്വാഡ്
News 18
  • News18
  • Last Updated: February 25, 2020, 8:49 PM IST IST
  • Share this:
ലഖ്നൗ: മുൻകാമുകിയുടെ ചിത്രം കൂടി ചേർത്തുവെച്ച് 'ഹാപ്പി ഹോളി' പോസ്റ്റർ പുറത്തിറക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സലോണിലാണ് 28കാരനെ ആന്‍റി റോമിയോ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. യുവാവും മുൻ കാമുകിയും കൂടിയുള്ള ചിത്രം ഹാപ്പി ഹോളി പോസ്റ്ററിൽ പതിപ്പിച്ച് യുവതി താമസിക്കുന്ന പ്രദേശത്ത് പ്രദർശിപ്പിക്കുകയായിരുന്നു.

യുവതിയുടെ വിവാഹം ഒരു അഭിഭാഷകനുമായി അടുത്തയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ പോസ്റ്റർ കണ്ട യുവതിയുടെ വീട്ടുകാർ ശരിക്കും പരിഭ്രാന്തരായി. പോസ്റ്റർ പതിപ്പിച്ച സരോജ് കുമാറിനെതിരെ യുവതിയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടു.

'സമ്മതം വാങ്ങാതെയുള്ള ചുംബനം': കമൽഹാസൻ നടി രേഖയോട് മാപ്പു പറയണമെന്ന് നെറ്റിസൺസ്

ഇതിനെ തുടർന്ന് തിങ്കളാഴ്ച യുവാവിനെ ആന്‍റി റോമിയോ സ്ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസിയിലെ വ്യത്യസ്ത വകുപ്പുകളും ഐ ടി ആക്ടും ചേർത്താണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്.

യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ യുവാവ് പ്രതികാരം തീർക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍