News18 Malayalam
Updated: January 15, 2021, 5:48 PM IST
rare Bonsai plant
ഹൈദരാബാദ്: ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന അപൂര്‍വയിനം ബോണ്‍സായി ചെടി മോഷ്ടിച്ചയാൾ അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് മോഷണം നടന്നത്. മുന്‍ ഡിജിപി വി അപ്പാ റാവുവിന്റെ വീട്ടില്‍ നിന്നാണ് 15 വര്‍ഷം പഴക്കമുള്ള കാസുവാരിന ബോണ്‍സായി മോഷ്ടിച്ചത്.
തിങ്കളാഴ്ച പൂന്തോട്ടക്കാരന് ചെടി നനയ്ക്കാന്‍ എത്തിയപ്പോഴാണ് ബോണ്‍സായി മോഷ്ടിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാൽ പൊതുവായി സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളില്‍ പ്രതിയുടെ ദൃശ്യം വ്യക്തമായിരുന്നു.
Also Read
മന്ത്രി കെ.ടി ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്; ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അപ്പാ റാവുവിന്റെ ഭാര്യ ശ്രീദേവി പരാതി നല്‍കിയതിന് പിന്നാലെയാണ് അന്വേഷണം നടത്തിയത്. പരാതി നല്കി നാല് ദിവസത്തിനുള്ളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെടി യാതൊരു പ്രശ്നവും കൂടാതെ പ്രതികളില്‍ നിന്ന കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.
ഗൊല്ലാപുടി പ്രസന്നഞ്ജനേയുലു, അഭിഷേക് എന്നിവരാണ് പ്രതികൾ. പ്രസന്നഞ്ജനേയുലു അറസ്റ്റിലായെങ്കിലും അഭിഷേക് ഇപ്പോഴും ഒളിവിലാണ്. പ്രസന്നഞ്ജനേയുലു കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഐപിസി സെക്ഷൻ 379 പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Published by:
user_49
First published:
January 15, 2021, 5:47 PM IST