ഹിജാബ് വിവാദത്തില്‍ (Hijab Row ) വിധി പ്രസ്താവിച്ച കര്‍ണാടക ഹൈക്കോടതി (karnataka HC) ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി (death threat) മുഴക്കിയ 3 തമിഴ്മാട് തൗഹീദ് ജമാത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ അടുത്തിടെ മധുരൈയിലെ കോരിപാളയത്ത് തൗഹീദ് ജമാത്ത് (Thowheed Jamath) നടത്തിയ പ്രതിഷേധ യോഗത്തിലാണ് ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയത്.
പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച ബിജെപി മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന് കുറ്റകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംഭവം വിവാദമായതോടെ 3 തൗഹീദ് ജമാത്ത് പ്രവര്‍ത്തകര്‍ ഒളിവില്‍ പോയി. ഇവരെ പിടികൂടാനുള്ള നീക്കങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ തൗഹീദ് ജമാത്ത് നേതാക്കളായ കോയമ്പത്തൂര്‍ റമാനത്തുള്ള, അസന്‍ ബാദ്ഷാ,ഹബീബുള്ള എന്നിവര്‍ക്കെതിരെ ഐപിസി 153(a),505(1)(c),505(2),506(1) r/w 109 IPC പ്രകാരം മധുരൈ പോലീസ് കേസെടുത്തിട്ടുണ്ട്.
ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു; 'അനിവാര്യമായ മതപരമായ ആചാരമല്ല'
ബെംഗളുരു: ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി. ഉഡുപ്പി പ്രി-യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. നിരോധനത്തിനെതിരായ ഹർജികൾ കോടതി തള്ളി.
ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കോടതി കേസില്‍ വാദം കേട്ടിരുന്നു. ഹിജാബ് വിഷയത്തില്‍ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസില്‍ വിധി വരുന്ന സാഹചര്യത്തില്‍ ബെംഗളൂരു നഗരത്തില്‍ അടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയോളം ഈ നിയന്ത്രണം തുടരും. നഗരത്തിലുടനീളം പതിനായിരത്തിലധികം പോലീസുകാരെ വിന്യസിക്കും, അധിക റിസർവ് പോലീസ് സേനയും സിറ്റി ആംഡ് റിസർവ് സേനയും ഡ്യൂട്ടിയിലുണ്ടാകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ മതപരമായ ആചാരമാണോ?, ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന് കീഴിൽ അനിവാര്യമായ മതപരമായ ആചാരമാണോ? അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയ്ക്കുള്ള അവകാശവും, തീരുമാനം ഏകപക്ഷീയമായും പ്രയോഗമില്ലാതെയുമുള്ളതാണോ എന്നീ കാര്യങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.
ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. നിരോധനം ഭരണഘടന ഉറപ്പ് നൽകുന്ന അനുച്ഛേദം 14,19 ,25 ,ന്റെ ലംഘനമാണെന്നും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചു.
ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായിരുന്നു സർക്കാർ വാദിച്ചത്. ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ ഹിജാബ് വരില്ലെന്നും സർക്കാർ വാദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.