HOME » NEWS » India » POLICE COMPLAINT FILED AGAINST UDHAYANIDHI STALIN FOR STEALING BRICK FROM AIIMS MADURAICAMPUS JK

മധുര എയിംസിന്റെ ഇഷ്ടിക മോഷ്ടിച്ചു; ഉദയനിധി സ്റ്റാലിനെതിരെ പൊലീസില്‍ പരാതി നല്‍കി ബിജെപി

സമൂഹമാധ്യമങ്ങളില്‍ ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക ഉയര്‍ത്തി കാണിക്കുന്ന വിഡിയോ വൈറലായിരുന്നു. 'ഞാന്‍ എയിംസ് ഹോസ്പിറ്റലിനെ എന്നോടൊപ്പം കൊണ്ടു വന്നിട്ടുണ്ട്' എന്ന് പറഞ്ഞു കൊണ്ടാണ് ഇഷ്ടിക റാലിയില്‍ കാണിച്ചത്.

News18 Malayalam | news18
Updated: March 27, 2021, 6:38 PM IST
മധുര എയിംസിന്റെ ഇഷ്ടിക മോഷ്ടിച്ചു; ഉദയനിധി സ്റ്റാലിനെതിരെ പൊലീസില്‍ പരാതി നല്‍കി ബിജെപി
Udhayanidhi Stalin
  • News18
  • Last Updated: March 27, 2021, 6:38 PM IST
  • Share this:
ചെന്നൈ: മധുരയില്‍ നിര്‍മ്മിക്കാനിരിക്കുന്ന എയിംസിന്റെ ഇഷ്ടിക ഡി എം കെ യുവ നേതാവ് ഉദയനിധി സ്റ്റാലിന്‍ മോഷ്ടിച്ചെന്ന പരാതിയുമായി ബിജെപി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രചചരണത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്‍ ഇഷ്ടികയുമായി രംഗത്തെത്തിയത്. തമിഴ്‌നാട് സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കിയായിരുന്നു ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക പ്രചാരണത്തില്‍ ഉയര്‍ത്തി കാട്ടിയത്. ഇഷ്ടികയെയാണ് നിങ്ങള്‍ക്ക് എയിംസ് എന്നു വിളിക്കാന്‍ കഴിയുകയെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.

എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക ഉപയോഗിച്ച് മൂന്നു ദിവസത്തിനു ശേഷമാണ് പൊലീസില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. മധുരയില്‍ നിര്‍മ്മിക്കാനിരിക്കുന്ന എയിംസിന്റെ നി‌ർമാണത്തിനായുള്ള ഇഷ്ടിക കണാതെ പോയെന്നാണ് ബി ജെ പിയുടെ പരാതി.

COVID 19 | ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍

ഡി എം കെ നേതാവ് അണ്ണാ ഡി എം കെ - ബി ജെ പി സഖ്യത്തിന് എതിരെ ഇഷ്ടിക ഉപയോഗിച്ച് വിമര്‍ശനം ഉന്നയിച്ചു. ഉദയനിധി സ്റ്റാലിന്റെ ചൊവ്വാഴ്ച സത്തൂരില്‍ പ്രചാരണ റാലിക്കിടെയായിരുന്നു മുഖ്യമന്ത്രി പളനിസ്വാമിക്ക് എതിരെ ഇഷ്ടിക ഉയര്‍ത്തി വിമര്‍ശിച്ചത്. സര്‍ക്കാരിന് വാഗ്ദാനം നിറവേറ്റാന്‍ ഉദ്ദേശമില്ലെന്നും ഇഷ്ടികയെയാണ് നിങ്ങള്‍ക്ക് എയിംസ് എന്ന് വിളിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി

സമൂഹമാധ്യമങ്ങളില്‍ ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക ഉയര്‍ത്തി കാണിക്കുന്ന വിഡിയോ വൈറലായിരുന്നു. 'ഞാന്‍ എയിംസ് ഹോസ്പിറ്റലിനെ എന്നോടൊപ്പം കൊണ്ടു വന്നിട്ടുണ്ട്' എന്ന് പറഞ്ഞു കൊണ്ടാണ് ഇഷ്ടിക റാലിയില്‍ കാണിച്ചത്. 'എയിംസിനായി അനുവദിച്ച 250 ഏക്കര്‍ സ്ഥലത്ത് ഇഷ്ടിക ഉണ്ടായിരുന്നു. എനിക്ക് ഒരെണ്ണം ലഭിച്ചു. കെട്ടിടം പണിയാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ബിജെപിയും അണ്ണാഡിഎംകെയും എന്തു ചെയ്തു. ' - ഉദയനിധി സ്റ്റാലിന്‍ ചോദിക്കുന്നു.

2019 ജനുവരിയിലായിരുന്നു മധുരയില്‍ എയിംസ് നിര്‍മാണം പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടത്. അതേസമയം 'ബിജെപിയില്‍ നിന്നുള്ള ഒരു പ്രതിഭ പൊലീസ് സ്റ്റേഷനില്‍ പോയി എയിംസ് കാമ്പസില്‍ നിന്ന് ഇഷ്ടിക മോഷ്ടിച്ചുവെന്ന് പരാതി നല്‍കിയിരിക്കുന്നു. ഇതിനര്‍ത്ഥം ബിജെപി പോലും അംഗീകരിക്കുന്നു എയിംസ് കാമ്പസില്‍ ഇഷ്ടിക മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നും തന്നെയില്ലെന്നും' പരാതിയില്‍ പ്രതികരിച്ച ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
Published by: Joys Joy
First published: March 27, 2021, 6:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories