നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Police Constable Shot Dead| ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

  Police Constable Shot Dead| ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

  തൗസിഫ് അഹമ്മദ് (29) ( Tausif Ahmad) എന്ന പൊലീസ് കോൺസ്റ്റബിളാണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്.

  (Image only for representation: PTI)

  (Image only for representation: PTI)

  • Share this:
   ജമ്മു കശ്മീരിലെ (Jammu Kashmir) ശ്രീനഗറിൽ (srinagar) ഭീകരരുടെ (militants) വെടിയേറ്റു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. തൗസിഫ് അഹമ്മദ് (29) ( Tausif Ahmad) എന്ന പൊലീസ് കോൺസ്റ്റബിളാണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. കശ്മീരിലെ ബത്‌മാലൂവിലെ എസ് ഡി കോളനിയിൽ ഉദ്യോഗസ്ഥന്റെ വീടിന് സമീപത്തുവച്ച് രാത്രി 8 മണിയോടെയാണ് വെടിയേറ്റതെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തൗസിഫിനെ എസ്എംഎച്ച്എസ് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

   ആക്രമണം നടത്തിയ തീവ്രവാദികളെ പിടികൂടാൻ പ്രദേശം സേന വളഞ്ഞുവെന്നാണ് റിപ്പോർട്ട്. അതേസമയം, ആക്രമണത്തെ നാഷണൽ കോൺഫറൻസ് അപലപിച്ചു. “ശ്രീനഗറിലെ ബത്മാലൂവിൽ 29 കാരനായ പോലീസുകാരന് ജീവൻ നഷ്ടപ്പെട്ട ഭീരുത്വവും നിന്ദ്യവുമായ ആക്രമണത്തെ അസന്നിഗ്ദ്ധമായി അപലപിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് ജന്നത്തിൽ ഇടം നൽകട്ടെ. ഈ ദുഃഖസമയത്ത് ഞങ്ങളുടെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കൂടിയാണ്,” പാർട്ടി ട്വീറ്റ് ചെയ്തു.

   Also Read- Fisherman Killed| മത്സ്യത്തൊഴിലാളിയെ പാക് സേന വെടിവെച്ചുകൊന്നു; ഒരാൾക്ക് പരിക്ക്

   ഒക്‌ടോബർ 11 മുതൽ ഒക്ടോബർ 16 വരെ പൂഞ്ച്, മേന്ദർ മേഖലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് സൈനികരാണ് കൊല്ലപ്പെട്ടത്. ഒക്‌ടോബർ 16, 17 തീയതികളിൽ, പ്രദേശവാസികളല്ലാത്ത നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു. സിവിലിയൻ കൊലപാതകങ്ങൾക്ക് പിന്നിലെ വലിയ ഗൂഢാലോചന അന്വേഷിക്കാൻ കേസ് രജിസ്റ്റർ ചെയ്യാൻ ആഭ്യന്തര മന്ത്രാലയം എൻഐഎയെ ചുമതലപ്പെടുത്തി. ഇതിനിടെ, ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെത്തുകയും രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും സിആർപിഎഫ്, ഐബി, ആർ ആൻഡ് എഡബ്ല്യു, എൻഐഎ, ജമ്മു കശ്മീർ പൊലീസ് മേധാവികളുമായി ഉന്നതതല യോഗവും നടത്തുകയും ചെയ്തിരുന്നു.

   English Summary: A police constable was shot dead by terrorists in the Batamaloo area of the city on Sunday, officials said. He was identified as Constable Tausif Ahmad, they said. “At about 8 pm, terrorists fired upon JKP Constable Tausif Ahmad near his residence at SD Colony, Batamaloo," the officials added. They said the policeman, 29, was critically injured on the back of his head and was taken to the SMHS hospital, where doctors declared him brought dead.
   Published by:Rajesh V
   First published:
   )}