ബിദര്‍: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന നാടകം അവതരിപ്പിച്ചതിന് സ്കൂളിനെതിരെ പോലീസ് കേസ്. കര്‍ണാടകയിലെ ബിദറിലെ ഷഹീന് എഡ്യുക്കേഷന്‍ ട്രസ്റ്റിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോശമായി ചിത്രീകരിച്ചുവെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും സിഎഎ, എന്‍ആര്‍സി നടപ്പാക്കിയാല്‍ ഒരുവിഭാഗം രാജ്യം വിടേണ്ടിവരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് കേസ്. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും റഹീമിനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു. സംഭവത്തില്‍ സ്കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതായി എബിവിപി അറിയിച്ചു.
ഞായറാഴ്ചയാണ് നാടകം അരങ്ങേറിയത്. സ്കൂള്‍ നാടകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഹമ്മദ് യൂസഫ് റഹീം എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.