നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ചില്ലി ചിക്കൻ വാങ്ങാൻ കാശ് നൽകി തട്ടിയെടുത്ത 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി

  ചില്ലി ചിക്കൻ വാങ്ങാൻ കാശ് നൽകി തട്ടിയെടുത്ത 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി

  സ്ത്രീയുടെ മക്കൾക്ക് ഭക്ഷണം വാങ്ങാൻ പണം നൽകിയശേഷം ദമ്പതികൾ അഞ്ചു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

  child_abduct

  child_abduct

  • Share this:
   കോയമ്പത്തൂർ: അജ്ഞാതർ തട്ടിക്കൊണ്ടുപോയ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി. ആനമലയിൽ നിന്നാണ് നാടോടി സ്ത്രീയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ആനമല സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്ന് തന്നെയാണ് കുഞ്ഞിനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.

   സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കല കുറിച്ചിയിലെ രാമർ (52), മുരുകേശ് (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, ആശ്രമത്തിൽ നിന്ന് കിട്ടിയതെന്ന് പറഞ്ഞാണ് യുവാക്കൾ കുഞ്ഞിനെ ഏൽപ്പിച്ചതെന്ന് കുട്ടിയെ കണ്ടെത്തിയ വീട്ടിലെ വീട്ടുകാർ പറഞ്ഞു.

   സെപ്റ്റംബർ 29 ന് പൊള്ളാച്ചിക്കടുത്ത് ആനൈമലയിലാണ് നാടോടി സ്ത്രീയുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മൈസൂരു സ്വദേശികളായ മണികണ്ഠന്‍റെയും സംഗീതയുടെയും ഇളയ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

   കുഞ്ഞിനെ തട്ടിയെടുത്തതു ഭിക്ഷാടന മാഫിയയ്ക്ക് വിൽക്കാനാണെന്ന സംശയമുള്ളതിനാൽ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

   Also Read-അരിയാഹാരം കഴിക്കില്ല; നിറം കിട്ടാൻ മെലാനിൻ ഗുളികകൾ; മോൺസൻ മാവുങ്കലിന്‍റെ ജീവിതരീതി അമ്പരപ്പിക്കുന്നത്

   സ്ത്രീയുടെ മക്കൾക്ക് ഭക്ഷണം വാങ്ങാൻ പണം നൽകിയശേഷം ദമ്പതികൾ അഞ്ചു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്ന ജോലിയാണ് മണികണ്ഠനും സംഗീതയും ചെയ്തിരുന്നത്. മണികണ്ഠൻ ജോലിക്ക് പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

   മൂന്ന് മക്കളുമായി ആനൈമലയിലെത്തിയ മണികണ്ഠന്‍ - സംഗീത ദമ്പതികൾ റോഡിന് വശത്തുള്ള പുറമ്പോക്ക് സ്ഥലത്ത് ചെറിയ ഷെഡ് സ്ഥാപിച്ചാണ് താമസിച്ചിരുന്നത്. സെപ്റ്റംബർ 29 -ന് മണികണ്ഠൻ ജോലിക്ക് പോയതിന് ശേഷം, അജ്ഞാതരായ ദമ്പതികൾ സംഗീതയും കുട്ടികളും കഴിഞ്ഞിരുന്ന ഷെഡിൽ എത്തി. അവിടെ വെച്ച് കുട്ടികൾക്ക് ചില്ലി ചിക്കൻ വാങ്ങാൻ, ആ സ്ത്രീ സംഗീതയ്ക്ക് കുറച്ച് പണം നൽകി. ഇളയ കുട്ടികളെ നോക്കാൻ മൂന്നു വയസുള്ള മകളോട് ആവശ്യപ്പെട്ട ശേഷം സംഗീത ഭക്ഷണം വാങ്ങാനായി പോയി.

   ഈ സമയം അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ദമ്പതികൾ തട്ടിയെടുക്കുകയും ബൈക്കിൽ കയറി രക്ഷപെടുകയുമായിരുന്നു. മൂത്ത കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സംഗീത, ബൈക്കിന് പിന്നാലെ ഓടിയെങ്കിലും, ദമ്പതികൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്ത് ദമ്പതികൾ പോകുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നീല ഷർട്ട് ധരിച്ച ഒരാൾ കുഞ്ഞുമായി നടക്കുന്നതും സംഗീത പിന്നിൽ ഓടുന്നതും കാണാം.
   Published by:Naseeba TC
   First published: