യുക്രെയ്ന് (Ukraine) അതിര്‍ത്തിയിൽ പോലീസ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് (Indian Students) മോശമായി പെരുമാറിയത് പ്രായമായ ആളുകളെ ആദ്യം കടത്തിവിടുന്നതിന് വേണ്ടിയാണെന്നും അല്ലാതെ ഇന്ത്യ യുഎന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നതുകൊണ്ടല്ലെന്നും കേന്ദ്രമന്ത്രി വി.കെ സിങ് (VK Singh) ലോക്സഭയില്‍ (Lok Sabha) പറഞ്ഞു.
യുക്രെയ്നിലെ സാഹചര്യത്തെക്കുറിച്ച് ലോക്സഭയിൽ നടന്ന ചര്‍ച്ചയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ദൂരം നടക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. 25 കിലോമീറ്റര്‍ ദൂരം വരുന്ന ട്രാഫിക് ജാമില്‍ അവര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ സമയത്ത് യുക്രെയ്നിലെ നിരവധി ആളുകൾ പോളണ്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനാല്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറുവശത്തേക്ക് റോഡ് മുറിച്ചുകടക്കാന്‍ ഒരു മാര്ഗവുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Also Read- 'നമ്മള് അവരെ മറക്കരുത്'; റഷ്യന്‍ അധിനിവേശത്തില്‍ യുക്രെയ്ൻ ജനതക്ക് പരസ്യ പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
'അവര്‍ക്ക് പുതപ്പുകള്‍ നല്‍കാനും ഭക്ഷണം എത്തിക്കാനുമെല്ലാമായി എംബസി ഉദ്യോഗസ്ഥർ രണ്ടോ മൂന്നോ ദിവസം അവിടെ ഉണ്ടായിരുന്നു. കഴിയുന്ന എല്ലാ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി'', അദ്ദേഹം പറഞ്ഞു.
'വിദ്യാര്‍ത്ഥികൾക്ക് പോലീസിന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നതായി ഇവിടെ പരാമർശിക്കപ്പെട്ടു. അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങളില്‍ വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ അപ്പോഴത്തെ മാനസികാവസ്ഥയില്‍ ആരും തന്നെ അച്ചടക്കം പാലിക്കാനോ ക്യൂ പാലിക്കാനോ തയ്യാറായില്ല.
അവിടെ വെച്ച് പ്രായമായ ആളുകളെ പൊലീസ് ആദ്യം മുന്നോട്ട് കടത്തിവിടുകയും അതിന്റെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുകയും ചെയ്തു. ഇത്തരത്തിലുള്ള പെരുമാറ്റം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു. യുഎൻ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പല കാര്യങ്ങളിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് തിരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ നടത്തിയത് പോലെയുള്ള പ്രയത്നം മറ്റൊരു രാജ്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്നിനെതിരായ റഷ്യന്‍ സൈനിക നടപടിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇന്ത്യ സ്വീകരിച്ച മാനുഷിക നടപടികളെ യുക്രെയ്നിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗം സ്വിയാറ്റോസ്ലാവ് യുറാഷ് പ്രശംസിച്ചിരുന്നു. കൂടാതെ, രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച്, യുക്രെയ്ന് പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്കിയുമായി സംസാരിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുറാഷ് നന്ദി അറിയിക്കുകയും ചെയ്തു.
''ഈ നൂറ്റാണ്ടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ പ്രസിഡന്റിനെ വിളിച്ചതിന് നന്ദി. ഇന്ത്യയുടെ മാനുഷിക നടപടികള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്.'', എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ യുക്രേനിയന്‍ എംപി പറഞ്ഞു. റഷ്യയുമായി ഇന്ത്യക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും എന്നാല്‍, യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആ നിലപാട് പുനഃപരിശോധിക്കണമെന്നും യുക്രെനിയന്‍ എംപി അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.