ഭോപ്പാൽ: അഭിഭാഷകന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ വര്‍ഗ്ഗീയത കലര്‍ന്ന വിശദീകരണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മധ്യപ്രദേശിലെ ബെതുൽ ജില്ലയിലെ പൊലീസ് സബ് ഇൻസ്പെക്ടർ ബി.എസ് പട്ടേലിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെയുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ദീപക് ബുന്ദേല എന്ന അഭിഭാഷകനാണ് പൊലീസുകാർ മർദ്ദിച്ചു എന്ന പരാതിയുമായെത്തിയത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലാണ് മധ്യപ്രദേശ്. ഇക്കഴിഞ്ഞ മാർച്ച് 23-ാം തീയതി ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയ പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ആശുപത്രിയിലേക്കാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അതു വകവയ്ക്കാതെ മർദ്ദനം തുടര്‍ന്നുവെന്നും ദീപക് പരാതിയിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥനിൽ നിന്നുണ്ടാകേണ്ട പ്രസ്താവന അല്ല പട്ടേൽ നടത്തിയതെന്നാണ് സസ്പെൻഷൻ വാർത്ത ശരിവച്ച പൊലീസ് സൂപ്രണ്ടന്റ് ഡി.എസ്.ഭഡോരിയ അറിയിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.