നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Mufti Police | മഫ്തിയിൽ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചു; ബസ് കണ്ടക്റ്ററുമായി വാക്കേറ്റം

  Mufti Police | മഫ്തിയിൽ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചു; ബസ് കണ്ടക്റ്ററുമായി വാക്കേറ്റം

  സംഭവമറിഞ്ഞ് ചെങ്കല്‍പേട്ടയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഡിപ്പോ മാനേജര്‍ മാരനും സ്ഥലത്തെത്തി പ്രതിഷേധിച്ച ബസ് ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും അനുനയിപ്പിച്ചു. പിന്നീട് പോലീസുകാരനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പൊലീസുകാര്‍(police) ബസില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണയായി ടിക്കറ്റ് എടുക്കാന്‍ മടി കാണിക്കും എന്നൊരു കേട്ടുകേള്‍വിയുണ്ട്. സിനിമകളിലും മറ്റും നമ്മള്‍ ഇത്തരം രംഗങ്ങള്‍ കാണാറുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ (police constable) ഉണ്ടാക്കിവെച്ച പൊല്ലാപ്പ് ചില്ലറയല്ല.

   ചെങ്കല്‍പേട്ടില്‍ വെച്ച് ടിക്കറ്റ് (Ticket)എടുക്കാത്തതിനെ തുടര്‍ന്ന് ബസ് കണ്ടക്ടറും (bus conductor) മഫ്തിയിലെ പൊലീസുകാരനും തമ്മിലുണ്ടായ വഴക്ക് ഗതാഗത കുരുക്കിലേക്കാണ് നയിച്ചത്. ടിക്കറ്റ് എടുക്കാത്തതിനെ തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് (identity card) കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസുകാരന്‍ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന്, കുറഞ്ഞത് മൂന്ന് ബസ് ജീവനക്കാരെങ്കിലും അവരുടെ വാഹനങ്ങള്‍ ജിഎസ്ടി റോഡില്‍ പാര്‍ക്ക് ചെയ്യുകയും പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.

   ബസില്‍ പൊലീസ്  സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കോണ്‍സ്റ്റബിളിനോട് ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടത്. മാമല്ലപുരം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആയ ഹരിദാസ് താന്‍പോലീസുകാരനാണെന്ന് പറഞ്ഞെങ്കിലും കണ്ടക്ടര്‍ ആദ്യം വിശ്വസിക്കാന്‍ വിസമ്മതിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

   തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കണ്ടക്ടര്‍ ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും മറ്റ് ചില ബസ് കണ്ടക്ടര്‍മാരെ വിളിക്കുകയും ചെയ്തു. നടപടി ആവശ്യപ്പെട്ട് ബസ് ജീവനക്കാരും മറ്റു ചിലരും പ്രതിഷേധവുമായി രംഗത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തെത്തുടര്‍ന്ന് ചെങ്കല്‍പേട്ടില്‍ നിന്ന് കല്‍പ്പാക്കം, താംബരം, തിരുപ്പോരൂര്‍ എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ സ്തംഭിപ്പിച്ചു.

   സംഭവമറിഞ്ഞ് ചെങ്കല്‍പേട്ടയിലെ ഉന്നത പൊലീസ്  ഉദ്യോഗസ്ഥരും ഡിപ്പോ മാനേജര്‍ മാരനും സ്ഥലത്തെത്തി പ്രതിഷേധിച്ച ബസ് ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും അനുനയിപ്പിച്ചു. പിന്നീട് പോലീസുകാരനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

   എന്നാല്‍, തന്നെ ആക്രമിച്ചതിന് ബസ് കണ്ടക്ടര്‍ മുരുകേശന്‍ കോണ്‍സ്റ്റബിള്‍ ഹരിദാസിനെതിരെ പരാതി നല്‍കി. ചെങ്കല്‍പേട്ട് പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്. സാധാരണ വസ്ത്രത്തിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും യാത്ര ചെയ്യുമ്പോള്‍ടിക്കറ്റ് എടുക്കണമെന്ന് ഡിജിപി സി ശൈലേന്ദ്ര ബാബു എല്ലാ പൊലീസുകാര്‍ക്കും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

   അതേസമയം, കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച കരള്‍രോഗി മരിച്ചു. കൊല്ലം ഭാരതീപുരം സ്വദേശി അനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിരമായി പരിശോധനയ്ക്ക് എത്തിയിരുന്നു. പരിശോധനയ്ക്കു ശേഷം ബസില്‍ വീട്ടിലേക്കു പോകുന്നതിനിടയിലാണ് മര്‍ദനമേറ്റതെന്നു ബന്ധുക്കള്‍ ആരോപിച്ചു.

   കഴിഞ്ഞ മാസം 20ന് മെഡിക്കല്‍ കോളജിലെ പരിശോധനയ്ക്കു ശേഷം അനിയും സഹോദരന്‍ അജിയും കേശവദാസപുരത്തു നിന്ന് പുനലൂരിലേക്കു ടിക്കറ്റ് എടുത്തു. തിരക്കില്ലാത്തതിനാല്‍ ബസിന്റെ പുറകിലെ സീറ്റില്‍ കിടന്ന അനിയെ വെമ്പായത്തെത്തിയപ്പോള്‍ കണ്ടക്ടര്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച ശേഷം ടിക്കറ്റ് മെഷീന്‍ ഉപയോഗിച്ച് മര്‍ദിക്കുകയും കോളറില്‍ പിടിച്ചു തള്ളുകയുമായിരുന്നു എന്ന് സഹോദരന്‍ പറയുന്നു.
   Published by:Jayashankar AV
   First published: