നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോലം വരച്ച് പ്രതിഷേധിച്ച അഭിഭാഷകയ്ക്ക് പാക് ബന്ധമെന്ന് പൊലീസ്: വിശദമായ അന്വേഷണം നടത്തും

  കോലം വരച്ച് പ്രതിഷേധിച്ച അഭിഭാഷകയ്ക്ക് പാക് ബന്ധമെന്ന് പൊലീസ്: വിശദമായ അന്വേഷണം നടത്തും

  അതേസമയം ഗായത്രിക്ക് പിന്തുണയുമായി വിവിധ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

  Gayatri Khandhadai

  Gayatri Khandhadai

  • News18
  • Last Updated :
  • Share this:
   ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത അഭിഭാഷക ഗായത്രി കന്ധാദെയ്ക്ക് പാകിസ്താൻ ബന്ധമുണ്ടെന്ന് ചെന്നൈ പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണെന്നും പൊലീസ് അറിയിച്ചു.

   വിവര സാങ്കേതികത്വത്തിന് ഊന്നൽ നൽകി മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന ബൈറ്റ്സ് ഫോർ ആളിലെ ഗവേഷകയാണ് ഗായത്രി. ഇത് പാകിസ്താൻ സിറ്റിസൺ ജേണലിസ്റ്റിന്റെ ഭാഗമാണെന്നുമാണ് പൊലീസ് ആരോപണം. എന്നാൽ ഇത് നിഷേധിച്ച ഗായത്രി, പാകിസ്താൻ ആസ്ഥാനമായുള്ള ബൈറ്റ്സ് ഫോര്‍ ആൾ എന്ന അഭിഭാഷക സംഘടനയ്ക്കു വേണ്ടി 2016 ൽ താൻ ഒരു റിപ്പോർട്ട് മാത്രമാണ് ഫയൽ ചെയ്തതെന്നാണ് പറയുന്നത്. 9 ഏഷ്യൻ രാജ്യങ്ങളിൽ മതന്യൂനപക്ഷങ്ങൾ നേരിടേണ്ടി വരുന്ന വിവേചനത്തിന് ഊന്നൽ നൽകിയുള്ള ഒരു റിപ്പോർട്ടായിരുന്നു ഇത്.

   Also Read-ഒരു പട്ടികുരച്ചാൽ താൻ തിരിച്ച് കുരയ്ക്കാറില്ലെന്ന് അനുരാധ പാഡ്വാൾ; മകളാണെന്ന അവകാശവാദത്തെ നിരാകരിച്ച്‌ ബോളിവുഡ് ഗായിക

   'പാകിസ്താനിലും ബംഗ്ലാദേശിലും ഹൈന്ദവർ നേരിടേണ്ടി വരുന്ന വിവേചനത്തെക്കുറിച്ചും ആ റിപ്പോർട്ടിൽ താൻ പറയുന്നുണ്ട്... ആ റിപ്പോർട്ട് മുഴുവൻ വായിച്ച ശേഷം പൊലീസുകാർ വാർത്താസമ്മേളനം നടത്തിയിരുന്നുവെങ്കിൽ നന്നാകുമായിരുന്നു എന്നാണ് മാധ്യമങ്ങളോട് വിഷയത്തിൽ ഗായത്രി പ്രതികരിച്ചത്.. ഗായത്രിയെ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടികൾ വിശദീകരിക്കാൻ കഴിഞ്ഞ ദിവസം ചെന്നൈ സിറ്റി പൊലീസ് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഗായത്രിയുടെ വിശദീകരണം.

   Also Read-'മോദി സർക്കാരിന്റെ വംശഹത്യ'യെന്ന പേരിൽ ബംഗ്ലാദേശിലെ പഴയ വീഡിയോകൾ ട്വീറ്റ് ചെയ്തു: ഇമ്രാൻ ഖാനെതിരെ പ്രതിഷേധം

   'വാർത്താ സമ്മേളനത്തിനിടെ തന്റെ ഫേസ് ബുക്ക് പ്രൊഫൈൽ അടക്കമുള്ള വിവരങ്ങൾ പരസ്യപ്പെടുത്തിയ പൊലീസുകാര്‍ക്കെതിരെയും ഗായത്രി വിമർശനം ഉയർത്തി. തന്‌റെ സ്വകാര്യതയും സുരക്ഷയും ബാധിക്കുന്ന നീക്കമാണ് ഇതുവഴി പൊലീസ് നടത്തിയതെന്നും തന്റെ സുരക്ഷയുടെ ഉത്തരവാദിത്തം ചെന്നൈ പൊലീസ് കമ്മീഷണർക്കാണെന്നും ഇവർ അറിയിച്ചു.

   തന്റെ വീടിന് മുന്നിൽ കോലം വരയ്ക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഒരു മുതിർന്ന പൗരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോലം വരച്ച പ്രതിഷേധകരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഇത് നിഷേധിച്ച ഗായത്രി, പരാതി നൽകിയ ആളെ കാണുകയോ അയാളുടെ വീട്ടിൽ പോവുകയോ ചെയ്തിട്ടില്ലെന്നാണ് പ്രതികരിച്ചത്.

   അതേസമയം ഗായത്രിക്ക് പിന്തുണയുമായി വിവിധ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകരെ പൊലീസ് ലക്ഷ്യം വയ്ക്കുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}