നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ക്ഷേത്രത്തിലെ വിഗ്രഹത്തിന് താഴെ അറുത്ത്മാറ്റിയ ശിരസ്സ് കണ്ടെത്തിയ സംഭവം; മൃതദേഹം കണ്ടെത്തി

  ക്ഷേത്രത്തിലെ വിഗ്രഹത്തിന് താഴെ അറുത്ത്മാറ്റിയ ശിരസ്സ് കണ്ടെത്തിയ സംഭവം; മൃതദേഹം കണ്ടെത്തി

  ക്ഷേത്രത്തില്‍ നിന്ന് 100 കിലോമീറ്ററിലധികം ദൂരത്ത് നിന്നാണ് മൃതദേഹത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ കണ്ടെത്തിയത്. മനുഷ്യനെ ബലി കൊടുത്തതാണോയെന്ന സംശയവും പോലീസിനുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാളീവിഗ്രഹത്തിന്റെ കാല്‍പ്പാദത്തിന് കീഴില്‍ അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയ ശിരസ്സിന്റെ (Severed Head Found) ശിഷ്ട ഭാഗം പോലീസ് കണ്ടെടുത്തു. തെലങ്കാനയിലെ(Telangana) നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്ത നിലയിലുള്ള ശിരസ് കണ്ടെത്തിയത്.

   30 മുതല്‍ 35 വയസ് വരെ പ്രായമുള്ള യുവാവിന്റെ ശിരസാണ് വിഗ്രഹത്തിന് കീഴില്‍ കണ്ടെത്തിയത്. എന്നാല്‍, ഇയാളാരാണെന്ന് തിരിച്ചറിയാതിരുന്നതും മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതും കേസ് അന്വേഷണത്തെയും പോലീസ് ഉദ്യോഗസ്ഥരേയും വലച്ചിരുന്നു.

   ക്ഷേത്രത്തില്‍ നിന്ന് 100 കിലോമീറ്ററിലധികം ദൂരമുള്ള വനസ്ഥലിപുരത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ കണ്ടെത്തിയത്. ജഹേദന്ദര്‍ നായിക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഇയാള്‍ വഴിയോരങ്ങളിലും ക്ഷേത്രങ്ങളിലും രാത്രി സമയം ചെലവിടാറുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

   കൊലപാതകത്തിന്റെ കാരണമോ കൊലപാതകികളെ കുറിച്ചുള്ളോ സൂചനയോ ഇതുവരെയും ലഭ്യമായിട്ടില്ല. ഛേദിച്ച നിലയിലുള്ള ശിരസ്സ് മാത്രം കണ്ടെത്തിയത് മേഖലയില്‍ പരിഭ്രാന്തി പടരാന്‍ കാരണമായിരുന്നു. മനുഷ്യനെ ബലി കൊടുത്തതാണോയെന്ന സംശയവും പോലീസിനുണ്ട്. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചത് അന്വേഷണത്തെ വേഗത്തിലാക്കുമെന്നാണ് പോലീസ് പറയുന്നത്.

   Accident | വാഹനാപകടത്തിൽ യുവാവ് മരിച്ചു; മൃതദേഹം കണ്ട സഹോദരി കുഴഞ്ഞുവീണ് മരിച്ചു

   മംഗളുരു: വാഹനാപകടത്തിൽ മരിച്ച സഹോദരന്‍റെ മൃതദേഹം കണ്ട യുവതി കുഴഞ്ഞു വീണ് മരിച്ചു. മംഗളരുവിലാണ് സംഭവം. ബന്നികുപ്പയിലെ ചെലുവരാജുവിന്റെ മകന്‍ കീര്‍തി രാജ് (24) മൃതദേഹം മോർച്ചറിയിലെത്തി കണ്ട സഹോദരി രശ്മി(21) കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മൈസൂരു-മംഗളുരു ബണ്ട് വാള്‍ ദേശീയ പാതയില്‍ ഉണ്ടായ അപകടത്തിൽ കീർത്തിരാജും കൈലാസപുരം സ്വദേശി രവികുമാറുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ സോമനഹള്ളിയില്‍ വെച്ചായിരുന്നു അപകടം.

   അപകട വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയതായിരുന്നു രശ്മി. അവിടെ എത്തിയപ്പോഴാണ് കീർത്തിരാജ് മരിച്ച വിവരം യുവതി അറിയുന്നത്. യുവാവിന്‍റെ മറ്റ് ബന്ധുക്കളൊന്നും സ്ഥലത്ത് എത്തിയിരുന്നില്ല. മോർച്ചറിയിലേക്ക് മാറ്റിയ കീർത്തിരാജിന്‍റെ മൃതദേഹം അവിടെ എത്തി കാണുന്നതിനിടയിലാണ് രശ്മി കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൈസൂറു വിജയനഗര്‍ ഗവ. കോളജ് ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് രശ്മി.

   സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് ബന്നികുപ്പ ഭാഗത്തേക്ക് വരികയായിരുന്നതിനിടെ കീര്‍തിരാജ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് രണ്ടു ബൈക് യാത്രക്കാരെ ഇടിച്ച്‌ തെറിപ്പിച്ച്‌ പാതയോരത്തെ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച രവികുമാറും സുഹൃത്ത് ഇര്‍ഫാനും സഞ്ചരിച്ച ബൈക്കിലാണ് കീർതിരാജ് ഓടിച്ച ബൈക്ക് ആദ്യം ഇടിച്ചത്. ഇര്‍ഫാന്‍ പരിക്കേറ്റ് ചികിത്സയിലാണ്. കീര്‍തി രാജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും രവികുമാര്‍ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
   Published by:Sarath Mohanan
   First published: