നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീരിലെ അനന്ത്നാഗിൽ ക്ഷേത്രം ആക്രമിച്ച് പ്രതിഷ്ഠ തകർത്തു; പൊലീസ് കേസെടുത്തു

  കശ്മീരിലെ അനന്ത്നാഗിൽ ക്ഷേത്രം ആക്രമിച്ച് പ്രതിഷ്ഠ തകർത്തു; പൊലീസ് കേസെടുത്തു

  അനന്തനാഗിലെ ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള മാതാ ബർഗ് ശിഖ ക്ഷേത്രത്തിനെതിരെയാണ് അതിക്രമം നടന്നത്

  Anantnag_Temple

  Anantnag_Temple

  • Share this:
   പീർ മുദാസിർ അഹമ്മദ്

   അനന്ത്നാഗ്: കശ്മീരിലെ മാതാ ബർഗ് ശിഖ ക്ഷേത്രത്തിനെതിരെ അതിക്രമം. സംഭവത്തിൽ ജമ്മു കശ്മീർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അനന്ത്നാഗിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനുള്ളിലെ കുൽ ദേവിയുടെ പ്രതിഷ്ഠ അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.

   അനന്തനാഗിലെ ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള മാതാ ബർഗ് ശിഖ ക്ഷേത്രത്തിനെതിരെയാണ് അതിക്രമം നടന്നത്. മതസൗഹാർദ്ദത്തിന് പേരുകേട്ട ക്ഷേത്രത്തിലാണ് മനുഷ്യത്വരഹിതമായ പ്രവൃത്തി അരങ്ങേറിയതെന്ന് കശ്മീരി പണ്ഡിറ്റുകൾ ആരോപിക്കുന്നു. അക്രമിസംഘം ക്ഷേത്രത്തിൽ പ്രവേശിച്ച് ക്ഷേത്രത്തിന്റെ മതിലുകളും അവിടെ സ്ഥാപിച്ചിരിക്കുന്ന മാതാ ബെർഗ് ശിഖയുടെ പ്രതിമയും തകർക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

   കശ്മീരിലെ മതപരമായ സാഹോദര്യം തകർക്കാനുള്ള ശ്രമമാണ് ഈ നീക്കമെന്ന് മാർട്ടന്ദ് പ്രോഹിത് സഭയുടെ പ്രസിഡന്റ് അശോക് കുമാർ സിദ്ധ പറഞ്ഞു. സംഭവം ഉടനടി ശ്രദ്ധയിൽപ്പെടുത്തിയതിന് അദ്ദേഹം ക്ഷേത്രം അധികൃതർക്ക് നന്ദി പറഞ്ഞു. ഈ നാണംകെട്ട പ്രവൃത്തി മത വിശ്വാസത്തെ വേദനിപ്പിക്കുക മാത്രമല്ല, ഈ പ്രദേശം മത സൗഹാർദ്ദത്തിന്റെ പ്രതീകമായതിനാൽ പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ ഹൃദയത്തെ വേദനിപ്പിക്കുകയും ചെയ്തുവെന്ന് സിദ്ധ സിയാദ് പറഞ്ഞു. കശ്മീരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മത സാഹോദര്യത്തെ വ്രണപ്പെടുത്താനുള്ള ശ്രമം കൂടിയാണിത്.

   കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശക്തമായ തോതിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ അനന്തനാഗിലെ പൊലീസ് മേധാവി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ദക്ഷിണ കശ്മീർ ഡിഐജി, എസ്എസ്പി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ക്ഷേത്രം സന്ദർശിച്ച് പരിശോധന നടത്തുകയും ആവശ്യമായ വിവരങ്ങൾ തേടുകയും ചെയ്തു.

   അതേസമയം, ജമ്മുവിലെ ജഗ്തി കുടിയേറ്റ ക്യാമ്പിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾ ശനിയാഴ്ച വൈകുന്നേരം ക്ഷേത്രം അശുദ്ധമാക്കിയതിൽ പ്രതിഷേധിക്കുകയും സംഭവത്തിൽ ഉൾപ്പെട്ടവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ കൂടാതെ ജമ്മു കശ്മീർ അപ്നി പാർട്ടി ജനറൽ സെക്രട്ടറി റാഫി അഹമ്മദ് മിറും സംഭവത്തെ ശക്തമായി അപലപിച്ചു.
   Published by:Anuraj GR
   First published:
   )}