നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 50,000 രൂപക്ക് വിറ്റ് അച്ഛൻ; അമ്മയുടെ ഇടപെടലിൽ രക്ഷകരായി പൊലീസ്

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 50,000 രൂപക്ക് വിറ്റ് അച്ഛൻ; അമ്മയുടെ ഇടപെടലിൽ രക്ഷകരായി പൊലീസ്

  50,000 രൂപ വാങ്ങി പിതാവും മൂത്ത സഹോദരിയും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു

  News18

  News18

  • Share this:
   പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 50,000 രൂപക്ക് വില്‍പ്പന നടത്തി പിതാവും മൂത്ത സഹോദരിയും. പണം വാങ്ങി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് നല്‍കാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാല്‍ അമ്മ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

   ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം. ഹന്‍സി മേഖലയിലെ ന്യൂ ഓട്ടോ മാര്‍ക്കറ്റിലെ ചേരിയിലാണ് കുടുംബം താമസിച്ചിരുന്നത്. 50,000 രൂപ വാങ്ങി പിതാവും മൂത്ത സഹോദരിയും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. മാതാവാണ് ഈ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചത്. പിന്നാലെ പോലീസ് സ്ഥലത്ത് എത്തി വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ പിതാവും മൂത്ത സഹോദരിയും പൊലീസിന് പിടി നല്‍കാതെ രക്ഷപ്പെട്ടു.

   വിവാഹം ഉറപ്പിക്കപ്പെട്ട വരന്റെ വീട്ടിലും വനിതാ ശിശു സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും ചെന്നിരുന്നു. ചൊവ്വാഴ്ച്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനുള്ള നോട്ടീസും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

   Also Read-ഓൺലൈൻ ആയി സാധനം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പാർലെ-ജി ബിസ്കറ്റ്; പരാതിയില്ലാതെ യുവാവ്

   ഹന്‍സിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രണ്ട് ബാല വിവാഹ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബോഗ റാം കോളനിയില്‍ 14 വയസുള്ള പെണ്‍കുട്ടിയെയായണ് 39 കാരന്‍ വിവാഹം ചെയ്യാന്‍ ശ്രമിച്ചത്. ജില്ലാ വനിതാ- ശിശുക്ഷേമ വിഭാഗം ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് വിവാഹം തടഞ്ഞത്. രണ്ട് കുടുംബങ്ങള്‍ക്കും നോട്ടീസും നല്‍കിയിട്ടുണ്ട്.

   ബാല വിവാഹങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹരിയാന. ധാരാളം നിയമങ്ങളും പദ്ധതികളും ഇത് തടയാനായി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ ഫലം ലഭിച്ചിട്ടില്ല. 18 വയസിന് ശേഷം മാത്രം മകളെ വിവാഹം ചെയ്തു നല്‍കുന്ന കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയും സംസ്ഥാനം നടപ്പാക്കിയിരുന്നു. എന്റെ മകള്‍ എന്റെ സാമ്പാദ്യം എന്ന് പേരിട്ട പദ്ധതിയില്‍ 25,000 രൂപയാണ് കുടുംബത്തിന് നല്‍കുക.

   Also Read-'ഇന്ത്യയിലെ ഏറ്റവും നീളമുള്ള നാവ്'; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തമിഴ് യുവാവ്

   ദക്ഷിണ ഏഷ്യയില്‍ വ്യാപകമായി കാണുന്ന ഒന്നാണ് ബാല വിവാഹം. മേഖലയില്‍ നടക്കുന്ന 60 മില്യണ്‍ വിവഹങ്ങളില്‍ 31 മില്യണ്‍ വിവാഹങ്ങളലും പെണ്‍കുട്ടിയുടെ പ്രായം 18 ന് വയസിന് താഴെയാണ് എന്നാണ് കണക്കുകള്‍. ബാലാവകാശം എന്നതിന് അപ്പുറത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവയെ എല്ലാം ഇത് ബാധിക്കുന്നു. പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമയാണ് ബാല വിവാഹം നടക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

   സാമ്പത്തിക പ്രശ്‌നങ്ങളും പെണ്‍മക്കളെ വില്‍ക്കുന്നതിന് കാരണമാകാറുണ്ട്. അടുത്തിടെ ഒഡീഷയില്‍ കടബാധ്യത തീര്‍ക്കാനായി രണ്ടര വയസുള്ള പെണ്‍കുട്ടിയെ പിതാവ് വിറ്റിരുന്നു. 500 രൂപക്കാണ് വില്‍പ്പന നടത്തിയത്. കുട്ടിയുടെ മുത്തശ്ശന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. ബിഞ്ചാര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സഹദേവ്പൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയതാണ് എന്നാണ് വിവരം.
   Published by:Jayesh Krishnan
   First published: