• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രായപൂർത്തിയാകാത്ത 34 പെൺകുട്ടികൾ അനാഥമന്ദിരത്തിൽ പീഡിപ്പിക്കപ്പെട്ടു

news18india
Updated: July 28, 2018, 6:04 PM IST
പ്രായപൂർത്തിയാകാത്ത 34 പെൺകുട്ടികൾ അനാഥമന്ദിരത്തിൽ പീഡിപ്പിക്കപ്പെട്ടു
news18india
Updated: July 28, 2018, 6:04 PM IST
പാട്ന: പ്രായപൂർത്തിയാകാത്ത 34 പെൺകുട്ടികൾ അനാഥമന്ദിരത്തിൽ പീഡനത്തിന് ഇരയായി. ബിഹാറിലെ മുസാഫർപുർ ജില്ലയിലെ സർക്കാർ ധനസഹായത്തിൽ പ്രവർത്തിക്കുന്ന അനാഥമന്ദിരത്തിലാണ് 34 പെൺകുട്ടികൾ പീഡനത്തിന് ഇരയായത്. നേരത്തെ, 29 കുട്ടികൾ പീഡിപ്പിക്കപ്പെട്ടു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, 29 കുട്ടികൾ അല്ലെന്നും 34 കുട്ടികളാണ് പീഡനത്തിന് ഇരയായതെന്നും മുസാഫർപുർ സീനിയർ എസ് പി ഹർപ്രീത് കൌർ പറഞ്ഞു. ആകെയുള്ള 42 കുട്ടികളുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിനു ശേഷം കഴിഞ്ഞയാഴ്ച വന്ന റിപ്പോർട്ടിൽ 29 കുട്ടികൾ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു ഉണ്ടായിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ സി ബി ഐ അന്വേഷണത്തിന് വ്യാഴാഴ്ച തന്നെ ഉത്തരവിട്ടിരുന്നു. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട് ഓഫ് സോഷ്യൽ സയൻസ് സംഘടിപ്പിച്ച സോഷ്യൽ ഓഡിറ്റിലാണ് ലൈംഗികചൂഷണം വെളിപ്പെട്ടത്. തുടർന്ന്, സംസ്ഥാന സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ പരാതിയെ തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അനാഥമന്ദിരം നടത്തുന്ന എൻ ജി ഒയുടെ രക്ഷാധികാരി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരെ അറസ്റ്റു ചെയ്തു.

സംഭവത്തെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബിഹാർ സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കുട്ടികളുടെ അന്തസ് കാത്തുസൂക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. അനാഥമന്ദിരം കുട്ടികൾക്ക് സുരക്ഷയും സംരക്ഷണവും നൽകാനുള്ളതാണ്. എന്നാൽ, ചില വേട്ടക്കാരുടെ ആർത്തി തീർക്കാനുള്ള സ്ഥലമായി അനാഥമന്ദിരം മാറിയെന്ന്

മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.
First published: July 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍