HOME » NEWS » India »

Delhi Violence: അശോക് വിഹാറിൽ ഒരു മോസ്ക്കിനും കേടുപാടുകൾ പറ്റിയിട്ടില്ലെന്ന് പൊലീസ്

തിങ്കളാഴ്ച മുതൽ ഡൽഹിയിൽ ആരംഭിച്ച കലാപത്തിൽ ഇതുവരെ 13 പേർ കൊല്ലപ്പെട്ടു

News18 Malayalam | news18
Updated: February 25, 2020, 11:19 PM IST
Delhi Violence: അശോക് വിഹാറിൽ ഒരു മോസ്ക്കിനും കേടുപാടുകൾ പറ്റിയിട്ടില്ലെന്ന് പൊലീസ്
News 18
  • News18
  • Last Updated: February 25, 2020, 11:19 PM IST
  • Share this:
ന്യൂഡൽഹി: ഡൽഹിയിലെ അശോക് വിഹാറിൽ മോസ്കിന് കേടുപാടുകൾ പറ്റിയിട്ടില്ലെന്ന് പൊലീസ്. നഗരത്തിലെ അശോക് വിഹാർ മേഖലയിൽ ഒരു മോസ്കിന് കേടുപാടുകൾ പറ്റിയതായി ഊഹോപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, അത്തരത്തിലൊരു സംഭവവും നടന്നിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

"അശോക് വിഹാർ മേഖലയിൽ മോസ്കിന് കേടുപാടുകൾ പറ്റിയതായി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അത്തരത്തിലൊരു സംഭവവും അശോക് വിഹാർ മേഖലയിൽ ഉണ്ടായിട്ടില്ല. ദയവായി ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്" - പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

'കല്ലെറിയുന്ന പ്രതിഷേധക്കാർക്ക് ഡൽഹി പൊലീസ് ചായ കൊടുക്കണമായിരുന്നോ?'; ബംഗാൾ BJP തലവൻ ദിലിപ് ഘോഷ്

തിങ്കളാഴ്ച മുതൽ ഡൽഹിയിൽ ആരംഭിച്ച കലാപത്തിൽ ഇതുവരെ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. 180ഓളം പേർക്ക് കലാപത്തിൽ പരിക്കേറ്റിട്ടുണ്ട്.
First published: February 25, 2020, 11:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories