• HOME
  • »
  • NEWS
  • »
  • india
  • »
  • അറസ്റ്റ് ചെയ്ത തൃണമൂൽ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു; നിരവധി പൊലീസുകാർക്ക് പരിക്ക്

അറസ്റ്റ് ചെയ്ത തൃണമൂൽ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു; നിരവധി പൊലീസുകാർക്ക് പരിക്ക്

ശനിയാഴ്ച ഛോട്ടോ മൊല്ലാഖാലിയിൽ ബിജെപി പ്രവർത്തകരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അറസ്റ്റിലായ നാല് തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ഒരു കൂട്ടം ആളുകള്‍ പൊലീസ് സ്റ്റേഷനിലേക്ക് കല്ലേറു നടത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊൽക്കത്ത: അറസ്റ്റ് ചെയ്ത  പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ സുന്ദർബൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റി.

    ശനിയാഴ്ച ഛോട്ടോ മൊല്ലാഖാലിയിൽ ബിജെപി പ്രവർത്തകരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അറസ്റ്റിലായ നാല് തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ഒരു കൂട്ടം ആളുകള്‍ പൊലീസ് സ്റ്റേഷനിലേക്ക് കല്ലേറു നടത്തുകയായിരുന്നു. പൊലീസ് സ്റ്റേഷന് പുറത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങളും സംഘം ആക്രമിച്ചു.

    സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃണമൂൽ ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസിനു പോലും സുരക്ഷിതത്വം ഇല്ലെന്ന് സൗത്ത് 24 പർഗാനാസ് ബിജെപി സെക്രട്ടറി സഞ്ജയ് നായക് പറഞ്ഞു. ആക്രമണത്തിനു പിന്നിൽ തൃണമൂൽ ആണെന്നതിൽ സംശയമില്ലെന്ന് മറ്റൊരു ബിജെപി നേതാവ് സായന്തൻ ബസു പറഞ്ഞു.



    ആക്രമണത്തിനു പിന്നിൽപ്രവർത്തിച്ചത് ആരു തന്നെയായാലും കർശന നടപടി സ്വീകരിക്കുമെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ ഫിർഹദ് ഹക്കിം പറഞ്ഞു.
    Published by:Gowthamy GG
    First published: