• HOME
 • »
 • NEWS
 • »
 • india
 • »
 • Suicide| 'മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച സ്ത്രീ വിടാതെ പിന്തുടരുന്നു'; പ്രേതഭീതിയിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു

Suicide| 'മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച സ്ത്രീ വിടാതെ പിന്തുടരുന്നു'; പ്രേതഭീതിയിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു

അടുത്തിടെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നതായി പ്രഭാകരന്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:


  ചെന്നൈ: പ്രേതഭീതിയില്‍ സ്വന്തം ജീവനൊടുക്കി പോലീസുകാരൻ. തമിഴ്‌നാട്ടിലെ കടലൂർ (Cuddalore) ജില്ലയിൽ ആംഡ് പോലീസിൽ (Armed Police) ഫസ്റ്റ് കോൺസ്റ്റബിളായി (Constable) സേവനമനുഷ്ഠിച്ചിരുന്ന പ്രഭാകരനെയാണ് പോലീസ് ക്വാർട്ടേഴ്സിൽ (Police Quarters) മരിച്ച നിലയിൽ കണ്ടെത്തിയത്. 33 വയസ്സുകാരനായ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

  കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതിനാൽ പ്രഭാകരൻ ചികിത്സയിലായിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ഭാര്യ വിഷ്ണുപ്രിയയും മക്കളും തിരിച്ചെത്തിയപ്പോഴാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ സമീത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു.

  അടുത്തിടെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നതായി പ്രഭാകരന്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. പതിനഞ്ച് ദിവസത്തെ അവധിയെടുത്ത് വീട്ടിനകത്തെ പൂജാമുറിയില്‍ തന്നെ കഴിയുകയായിരുന്നു. പിന്നീട് പ്രേതത്തെ ഭയന്ന് ക്വാര്‍ട്ടേഴ്‌സിലെ റൂമിനകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ജോലി ഭാരമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം

  ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  Suicide| കണ്ണൂരിൽ എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍

  കണ്ണൂരിൽ എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ (Suicide) കണ്ടെത്തി. മാങ്ങാട്ടുപറമ്പ് പോലിസ് ക്യാമ്പിലെ അസി.എസ്.ഐ എം.വി വിനോദ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ക്യാമ്പിലെ ക്വാട്ടേര്‍സില്‍ സഹപ്രവര്‍ത്തകരാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

  അസുഖം കാരണം കഴിഞ്ഞ മൂന്ന് ആഴ്ച കാലമായി അവധിയിലായിരുന്നു വിനോദ് കുമാർ. ടൗണ്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.

  Suicide| കാറിലെത്തിയ യുവാവ് ഫോണിൽ സംസാരിച്ചുകൊണ്ട് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി


  കോട്ടയം (Kottayam) മുട്ടമ്പലത്ത് (Muttambalam) കാറിലെത്തിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി (Suicide). പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) (Harikrishnan Padmanabhan) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുട്ടമ്പലം റെയിൽവെ ക്രോസിന് സമീപത്തായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.


  രാവിലെ 10 മണിയോടെ റെയിൽവേ ഗേറ്റിന്റെ ഭാഗത്ത് കാറിലെത്തിയ ഹരികൃഷ്ണൻ വാഹനം നിർത്തി പുറത്തിറങ്ങി. ഫോൺ വിളിച്ചുകൊണ്ടു റെയിൽവേ ട്രാക്കിലേക്ക് നടന്നു. ട്രെയിൻ വന്നപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു. ലക്ഷ്മി വർമയാണ് ഭാര്യ. രണ്ടു മക്കളാണ് ഇവർക്കുള്ളത്.

  Published by:Naveen
  First published: