ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ പതിനൊന്ന് വയസുള്ള മകളിൽ നിന്ന് അകന്നു കഴിയുന്നു: സുഷമയുടെ സഹായം അഭ്യർഥിച്ച് പോളിഷ് വനിത

ഒരാഴ്ചയോളമായി പിരിഞ്ഞു കഴിയുന്ന പ്രായപൂർത്തിയാകാത്ത മകളുമായി ചേരാൻ എത്രയും പെട്ടെന്ന് തന്റെ കേസ് പരിഗണിക്കണമെന്നാണ് ഇവർ സുഷമയോട് അഭ്യർഥിച്ചിരിക്കുന്നത്.

news18
Updated: April 6, 2019, 7:05 PM IST
ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ പതിനൊന്ന് വയസുള്ള മകളിൽ നിന്ന് അകന്നു കഴിയുന്നു: സുഷമയുടെ സഹായം അഭ്യർഥിച്ച് പോളിഷ് വനിത
ഒരാഴ്ചയോളമായി പിരിഞ്ഞു കഴിയുന്ന പ്രായപൂർത്തിയാകാത്ത മകളുമായി ചേരാൻ എത്രയും പെട്ടെന്ന് തന്റെ കേസ് പരിഗണിക്കണമെന്നാണ് ഇവർ സുഷമയോട് അഭ്യർഥിച്ചിരിക്കുന്നത്.
  • News18
  • Last Updated: April 6, 2019, 7:05 PM IST IST
  • Share this:
പനാജി: വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യർഥിച്ച് പോളിഷ് വനിത. വിസ പ്രശ്നത്തെ തുടർന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ഇന്ത്യയിലുള്ള മകളിൽ നിന്ന് അകന്ന് കഴിയേണ്ടി വന്നിരിക്കുകയാണ് ഇവർക്ക്. ഗോവയിലെ താത്കാലിക രക്ഷാകർത്താവിന്റെ അടുത്താണ് ഇവരുടെ പതിനൊന്ന് വയസുള്ള മകളുള്ളത്. ഇവർ ഇപ്പോൾ തായ്ലാൻഡിലാണ്. ട്വിറ്ററിലൂടെയാണ് ഇവർ സഹായം അഭ്യർഥിച്ചിരിക്കുന്നത്.

പോളിഷ് കലാകാരിയും ഫോട്ടോഗ്രാഫറുമായ മാർത കൊട്ട്ലാർസ്ക ബി-2 ബിസിനസ് വിസയിലാണ് ഇന്ത്യയിലെത്തിയത്. എന്നാൽ ശ്രീലങ്കയിൽ നിന്ന് മാർച്ച് 24ന് മടങ്ങിയെത്തിയ ഇവരെ ബംഗളൂരുവിലെ കേംപെഗൗഡ വിമാനത്താവളത്തിൽ തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തു.

also read:'വൈറസ്': ലീഗിന് പിന്തുണയുമായി UDF ഘടകകക്ഷികൾ

ഉത്തരാഖണ്ഡിലെ ചമോലിയിലുള്ള ഫോറിനർ റീജേണൽ രജിസ്ട്രേഷൻ ഓഫീസ് തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് കൊട്ട്ലാർസ്ക പറഞ്ഞു. ചില തെറ്റിദ്ധാരണകളെ തുടർന്ന് സമയം കഴിഞ്ഞിട്ടും തനിക്ക് ഇന്ത്യയിൽ തങ്ങേണ്ടി വന്നതിനെ തുടർന്നാണ് ഇതെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ നിയമ പ്രകാരമുള്ള പിഴ അടച്ചിട്ടുണ്ടെന്നാണ് കൊട്ട്ലാർസ്ക പറയുന്നത്.

ഗോവയിൽ നിന്ന് കുറച്ച് ദിവസം നേരത്തെ താൻ ശ്രീലങ്കിയിലേക്ക് പോയെന്നും ഇന്ത്യയിൽ തങ്ങാനുള്ള 180 ദിവസത്തെ കാലാവധി നീട്ടുന്നതിനും വീണ്ടും പ്രവേശിക്കുന്നതിനായി വിസ പുതുക്കുന്നതിനു വേണ്ടിയുമായിരുന്നു ഇതെന്നാണ് അവർ പറയുന്നത്. എന്നാൽ  തന്നെ ബംഗളൂരു എയർപോർട്ടിൽ തടയുകയും ഇന്ത്യയിൽ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തെന്ന് അവർ പറഞ്ഞു. ബാങ്കോക്കിലെ ഇന്ത്യൻ എംബസിയിൽ സഹായം അഭ്യർഥിച്ചിരുന്നുവെന്നും കൊട്ട്ലാർസ്ക പറഞ്ഞു.

ഒരാഴ്ചയോളമായി പിരിഞ്ഞു കഴിയുന്ന പ്രായപൂർത്തിയാകാത്ത മകളുമായി ചേരാൻ എത്രയും പെട്ടെന്ന് തന്റെ കേസ് പരിഗണിക്കണമെന്നാണ് ഇവർ സുഷമയോട് അഭ്യർഥിച്ചിരിക്കുന്നത്. മകൾ ഒറ്റയ്ക്കാണെന്നും അതോർത്ത് തനിക്ക് പേടിയുണ്ടെന്നും ഇവർ പറയുന്നു. സുഷമയെക്കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇവർ സഹായം അഭ്യർഥിച്ചിരിക്കുകയാണ്.ഗോവൻ സംസ്കാരത്തെ കുറിച്ചുള്ള ഫോട്ടോഗ്രഫി പ്രോജക്ടിനായി 2018ലാണ് ഇവർ ഇന്ത്യയിലെത്തിയത്. പനാജിയിലെ എഫ്ആർആർഒയിൽ ഇവർ മകളെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
First published: April 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading